
ആർത്തവ വേദനയാൽ കഷ്ടപ്പെടുന്ന നിരവധി സ്ത്രീകളുണ്ട്. ആർത്തവ വേദനയിൽനിന്നും രക്ഷ നേടാൻ പലപ്പോഴും മരുന്നുകളിലാണ് സ്ത്രീകൾ ചെന്നെത്താറുള്ളത്. എന്നാൽ ഇതല്ലാതെ മറ്റു പരിഹാരമുണ്ടോ?. തീർച്ചയായും ഉണ്ടെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകൾ പറയുന്നു.
ആർത്തവ വേദനയ്ക്കു പിന്നിൽ പല കാരണങ്ങളുണ്ടാകാം.ഹോർമോൺ അസന്തുലിതാവസ്ഥയായിരിക്കാം ഇതിന് പ്രധാന കാരണം.
1 ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക
ദിവസം മുഴുവൻ നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കണം. നാരുകളുള്ള പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഒരു ദിവസം കുറഞ്ഞത് രണ്ടു പച്ചക്കറികളും കുറഞ്ഞത് ഒരു പഴവും കഴിക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് നിർദേശിച്ചു.
2,ഒമേഗ 3 ഫാറ്റി ആസിഡുകൾ കഴിക്കുക
ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, വാൽനട്ട്, മത്സ്യം ഇവയെല്ലാം ആരോഗ്യകരമായ ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടങ്ങളാണ്. റോസ്റ്റ് ചെയ്ത സോയാബീൻ, വാൽനട്ട്, ചിയ വിത്തുകൾ, ചണ വിത്തുകൾ എന്നിവയെല്ലാം ഒമേഗ 3 ഫാറ്റി ആസിഡിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്.
3 വിറ്റാമിൻ ഡി നേടുക
വിറ്റാമിൻ ഡിയുടെ കുറവ് ഹോർമോൺ അസന്തുലിതാവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സിമ്രൺ ചോപ്ര പറയുന്നു. സൂര്യപ്രകാശത്തിലൂടെ ദൈനംദിന വിറ്റാമിൻ ഡി പരിഹരിക്കാം. ഇതിനു പുറമേ, വിറ്റാഡിൻ ഡി ലഭിക്കാൻ സഹായിച്ചേക്കാവുന്ന ചില ഭക്ഷണങ്ങളും തിരഞ്ഞെടുക്കാം. മുട്ട, തൈര്, പാൽ, കൂൺ, ഓറഞ്ച് ജ്യൂസ്, കാലെ, സ്പിനച്, ചീസ്, സോയാബീൻ എന്നിവയൊക്കെ വിറ്റാമിൻ ഡിയുടെ നല്ല ഉറവിടങ്ങളാണ്.