
തൃശൂർ വല്ലൂർ മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ വീണ് യുവാക്കൾക്ക് ദാരുണാന്ത്യം. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ് (22), ഷാന്റോ (21) എന്നിവരാണ് മരിച്ചത്.
മൂന്ന് സുഹൃത്തുക്കൾ വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് രണ്ട് ബൈക്കുകളിൽ എത്തുകയും, രണ്ട് പേർ കുളിക്കാനിറങ്ങുകയും, ഒരാൾ ഫോട്ടോ എടുക്കുന്നതിനായി പുറത്ത് നിൽക്കുകയുമായിരുന്നു. ഇതിൽ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ രണ്ട് പേരാണ് ഒഴുക്കിൽപെട്ടത്.
പാറയിടുക്കിനിടയിൽ മുങ്ങിയാണ് ഇരുവരും മരണപ്പെട്ടത് എന്നാണ് വിവരം. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്.
ഒരു സമയത്ത് ഇവിടെ അപകടങ്ങൾ തുടർക്കഥയായിരുന്നുവെന്നും പിന്നീട് സുരക്ഷ ശക്തമാക്കിയതോടെ അപകടങ്ങൾ കുറഞ്ഞിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.