
കൊച്ചിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. പേനാക്കത്തി കൊണ്ട് പരിക്കേറ്റ കൊടുങ്ങല്ലൂര്‍ സ്വദേശി ഷൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈജുവിന്റെ നെഞ്ചിലാണ് മുറിവേറ്റത്ത്. നെഞ്ചില്‍ 12 സ്റ്റിച്ചുണ്ട്.
പ്രതിയായ പറവൂര്‍ സ്വദേശി രാധാകൃഷ്ണനെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. ബസുകളുടെ സമയ ക്രമത്തിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.