വെട്ടിയത് സിപിഎമ്മുകാർ തന്നെ ; ഷാജഹാന്റെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി..

Spread the love

പാലക്കാട്: സിപിഐഎം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഐഎം പാർട്ടിക്കാർ തന്നെയാണെന്ന് ദൃക്സാക്ഷിയും ഷാജഹാന്റെ സുഹൃത്തുമായ സുരേഷ്.

W3Schools.com

ഷാജഹാനെ ആദ്യം വെട്ടിയത് ശബരി എന്നയാളും പിന്നീട് അനീഷും വെട്ടിയെന്ന് സുരേഷ് ആരോപിച്ചു. ഇരുവരും പാർട്ടി പ്രവർത്തകരാണ്. ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട് ഇവർക്ക് ഷാജഹാനുമായി തർക്കമുണ്ടായിരുന്നുവെന്നും സുരേഷ് ആരോപിച്ചു.

ആക്രമത്തിൽ പരുക്കേറ്റ ഷാജഹാനെ സുരേഷ് ആയിരുന്നു ആശുപത്രിയിലെത്തിച്ചിരുന്നത്. കേസിൽ മൂന്ന് പേരെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയാളി സംഘത്തിൽ ആറുപേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഘത്തിൽ നേരത്തെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടവരുമുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലയാളികൾ എത്തിയ ഒരു സ്കൂട്ടർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി 9.15 ഓടെയായിരുന്നു സംഭവം. ആക്രമത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചിരുന്നു. കുന്നംങ്കാട് സെന്ററിൽ നിന്ന് ഷാജഹാനെ ബെെക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സിപിഐഎം നേതാക്കൾ പറഞ്ഞു. ആക്രമണത്തിൽ തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ ഷാജഹാനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഷാജഹാന്റെ വീടിന്റെ പരിസരത്ത് ഫ്ലക്സ് വെക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അതിനിടെ ആക്രമി സംഘത്തിൽപ്പെട്ടവരെ കണ്ടാൽ തിരച്ചറിയുമെന്ന് ഷാജഹാനൊപ്പം സംഭവ സമയത്തുണ്ടായിരുന്നുവെന്ന് സുഹൃത്ത് സുരേഷ് പൊലീസിന് മൊഴി നൽകിയിരുന്നു.

കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ഉള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഷാജഹാന്റെ കൊലയെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞിരുന്നു. ആക്രമണത്തിൽ മുൻവിധിയോടെ ആരോപണം ഉന്നയിക്കുന്നില്ല. കൊലയാളികൾ ആരെന്ന് പൊലീസ് പറയട്ടെയെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. അതേസമയം, രാഷ്ട്രീയകൊലപാതകമാണോ ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page