ജോലി മിഠായി നുണയൽ, ശമ്പളം വർഷത്തിൽ 62 ലക്ഷം രൂപ വരെ ; ജോലിക്ക് അപേക്ഷ ക്ഷണിച്ച് കമ്പനി..

Spread the love

വെറുതേ വീട്ടിലിരുന്ന് മിഠായി നുണഞ്ഞാൽ നിങ്ങൾക്ക് 62 ലക്ഷം രൂപ ലഭിക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എങ്കിൽ വിശ്വസിച്ചേ പറ്റു. അങ്ങനെയൊരു ജോലി കൊടുക്കുന്ന കമ്പനി ലോകത്തുണ്ട്. മിഠായി നുണഞ്ഞ് കഴിക്കലാണ് ജോലി. പ്രതി വർഷം ഒരു ലക്ഷം കനേഡിയൻ ഡോളർ (62 ലക്ഷം രൂപ) ശമ്പളമായി മാത്രം തരും.

W3Schools.com

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലിങ്ങ് കമ്പനിയായ ക്യാൻഡി ഫൺ ഹൗസാണ് പുതിയ ജോലി ഒഴിവിനെ പറ്റി പരസ്യം ചെയ്തത്.

അഞ്ച് വയസ്സ് മുതലുള്ളവർക്ക് ജോലിക്ക് അപേക്ഷിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചീഫ് ക്യാൻഡി ഓഫീസറായാണ് നിയമനം ലഭിക്കുന്നത്.“മിഠായിയോടുള്ള സ്നേഹത്തിന് പ്രായം ബാധകമല്ലെന്ന് ജോലി ഒഴിവ് വിശദീകരിക്കവെ കമ്പനി സിഇഒ ജമാൽ ഹെജാസി മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ മിഠായി ഭാവനകൾക്ക് സംഭാവന നൽകാൻ കഴിയുന്ന ഒരു നേതാവിനെയാണ് ഞങ്ങൾ തിരയുന്നത്. വേണ്ടുന്ന രണ്ട് പ്രധാന ഗുണങ്ങൾ സർഗ്ഗാത്മകതയും ധൈര്യവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ മാസത്തിലും കമ്പനി നിർമ്മിക്കുന്ന 3500 കാൻഡി ഉത്പന്നങ്ങൾ രുചിച്ച് അഭിപ്രായങ്ങൾ അറിയിക്കുക എന്നതാണ് ചെയ്യേണ്ട ജോലി. ഇതിനകം തന്നെ 6500ലേറെ പേർ ലിങ്ക്ഡ് ഇൻ വഴി അപേക്ഷിച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്. ചീഫ് കാൻഡി ഓഫീസറായി തിരഞ്ഞെടുക്കുന്ന ആൾക്ക് വീട്ടിലിരുന്ന് ദിവസവും ജോലി ചെയ്യാം, അല്ലെങ്കിൽ പാർട് ടൈം ആയും ജോലി ചെയ്യാനുള്ള അവസരമുണ്ട്.

ചീഫ് കാൻഡി ഓഫീസർ ജോലിക്ക് എങ്ങനെ അപേക്ഷിക്കാം?

നോർത്ത് അമേരിക്കയിൽ നിന്നുള്ള ഏതൊരാൾക്കും ഓഗസ്റ്റ് 31-നകം കമ്പനി വെബ്‌സൈറ്റിൽ ഒരു അപേക്ഷ സമർപ്പിക്കാം. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://candyfunhouse.ca/pages/careers വഴി ആണ് അപേക്ഷിക്കേണ്ടത്. ഒരു രക്ഷിതാവിനും അവരുടെ കുട്ടിയുടെ പേരിൽ അപേക്ഷിക്കാം. തികച്ചും വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാവുന്ന സംവിധാനമാണ് കമ്പനി ഒരുക്കുന്നത്.

പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വലിയ പ്രതികരണമാണ് ആളുകളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേർ ഇതിനോടകം ജോലിക്ക് അപേക്ഷിച്ചിട്ടുണ്ട്. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page