ജോലി ‘ഉറക്കം’, ശമ്പളം മണിക്കൂറിന് 2000 രൂപ ; ജോലിക്ക് അപേക്ഷ ക്ഷണിച്ച് കമ്പനി..

Spread the love

ന്യൂയോർക്ക്: ഉറങ്ങാനൊരു അവസരമൊത്താൽ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തവരായിരിക്കും മിക്ക ആളുകളും. ജോലിക്കു പോകാതെ ആയുസു മുഴുവൻ ഉറങ്ങിത്തീർക്കാൻ കൊതിക്കുന്ന കുഴിമടിയന്മാരുമുണ്ടാകും. എന്നാൽ, അത്തരക്കാർക്കൊരു സന്തോഷവാർത്തയുണ്ട് അമേരിക്കയിൽനിന്ന്. എത്ര വേണമെങ്കിലും കിടന്നുറങ്ങാം, അതിനു ശമ്പളവും കിട്ടും.

W3Schools.com

അമേരിക്കയിലെ പ്രമുഖ കിടക്ക നിർമാതാക്കളായ കാസ്പർ ആണ് കൗതുകമുണർത്തുന്ന ഒരു തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ‘കാസ്പർ സ്ലീപ്പേഴ്‌സ്’ എന്നു പേരിട്ടിരിക്കുന്ന ഈ ജോലിക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത നന്നായി ഉറങ്ങാൻ കഴിയണമെന്നതു തന്നെയാണ്. മണിക്കൂറിന് 25 യു.എസ് ഡോളറാണ്(ഏകദേശം 2,000 രൂപ) ശമ്പളമായി ലഭിക്കുക.

കമ്പനി പുറത്തുവിട്ടിരിക്കുന്ന ജോലിവിവരണവും അതിനു വേണ്ട യോഗ്യതയും അറിഞ്ഞാൽ ചിരിവരും. ഒന്നാമത്തെ കാര്യം, കാസ്പറിന്റെ സ്റ്റോറുകളിൽ ഇഷ്ടംപോലെ കിടന്നുറങ്ങണം. വല്ലപ്പോഴും ഉറക്കമില്ലാത്ത സമയത്ത് കാസ്പർ കിടക്കകളിലെ ഉറക്കത്തിന്റെ അനുഭവം പങ്കുവച്ച് വിഡിയോ ചെയ്യണം. ടിക്‌ടോക് മാതൃകയിലുള്ള വിഡിയോ ആണ് കമ്പനി നിർദേശിക്കുന്നത്. ഇത് കാസ്പറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കും.

കമ്പനി പറയുന്ന യോഗ്യതകൾ ഇങ്ങനെയാണ്:

  1. നന്നായി ഉറങ്ങാനുള്ള ശേഷി.
  2. എത്ര വേണമെങ്കിലും ഉറങ്ങാനുള്ള ആഗ്രഹം.
  3. കാമറയ്ക്കു മുന്നിലും പിന്നിലും പ്രവർത്തിക്കാനുള്ള സന്നദ്ധത.
  4. ഏതു ഘട്ടത്തിലും ഉറങ്ങാനുള്ള ശേഷി.
  5. ഉറക്കത്തെക്കുറിച്ചുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിലുടെ പങ്കുവയ്ക്കാനുള്ള താൽപര്യം.
  6. 18 വയസ് പൂർത്തിയായവർ ആയിരിക്കണം. ന്യൂയോർക്കിലുള്ളവർക്കാണ് മുൻഗണനയെങ്കിലും അല്ലാത്തവർക്കും അപേക്ഷിക്കാമെന്ന് കമ്പനി പറയുന്നുണ്ട്.

ഈ ജോലിക്കായി ഔദ്യോഗിക ഡ്രസ്‌കോഡുമുണ്ട് കമ്പനിക്ക്. ഉറങ്ങാൻ കമ്പനിയുടെ പ്രത്യേക പൈജാമ ലഭിക്കും. ശമ്പളത്തിനു പുറമെ കാസ്പറിന്റെ മറ്റു ഉൽപന്നങ്ങൾ സൗജന്യമായി ലഭിക്കും. പാർട്‌ടൈം ആയാകും ജോലിയുണ്ടാകുക. ഇതിന് ശമ്പളത്തിനു പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

വ്യാഴാഴ്ചയാണ് ജോലിക്കായി അപേക്ഷിക്കേണ്ട അവസാന തിയതി. കമ്പനിയുടെ വെബ്‌സൈറ്റ് സന്ദർശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ..

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page