ലോകത്ത് എവിടെ കളി നടന്നാലും, അവിടെ സഞ്ജു ഫാൻസ് കാണും ; സഞ്ജുവിന്റെ പേര് പറഞ്ഞപ്പോൾ ഇളകിമറിഞ്ഞ് സ്റ്റേഡിയം..

Spread the love

സഞ്ജു സാംസണ്‍ കളിക്കുമെന്ന് അയര്‍ലന്‍ഡിന് എതിരായ ടി20 പരമ്പരയില്‍ ടോസ് വേളയില്‍ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞതും ആരാധകര്‍ ആവേശത്താല്‍ ഇരമ്പിയത് സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരുന്നു. സമാനമായി വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ടി20യിലും ടോസ് സമയത്ത് രോഹിത് ശര്‍മ്മ, സഞ്ജു കളിക്കുന്ന കാര്യം അറിയിച്ചപ്പോഴും ഗാലറി ഇളകിമറിഞ്ഞു. സഞ്ജു… സഞ്ജു… വിളികളോടെയായിരുന്നു ഫ്ലോറിഡയില്‍ ആരാധകരുടെ ആഘോഷം.

W3Schools.com

‘ഞങ്ങളുടെ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട് ടീമില്‍, രവി ബിഷ്‌ണോയി, അക്‌സര്‍ പട്ടേല്‍, സഞ്ജു സാംസണ്‍’ എന്നിവര്‍ കളിക്കുന്നു… ടോസിന് ശേഷം പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിന്‍റെ പേര് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞതേ ഓര്‍മ്മയുള്ളൂ. പിന്നെയെല്ലാം സ്റ്റേഡിയത്തിലെ ആരാധകരുടെ ആവേശത്തില്‍ മുങ്ങിപ്പോയി. ആരാധകരുടെ ആഘോഷം കേട്ടിട്ട് തന്‍റെ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ പോലും രോഹിത്തിനായില്ല. ഒരു നിമിഷം സംസാരം നിര്‍ത്തിവച്ച് ആഘോഷത്തിനൊപ്പം ഹിറ്റ്‌മാനും പങ്കുചേര്‍ന്നു. സഞ്ജുവിനോടുള്ള ആരാധകസ്‌നേഹം ഹിറ്റ്‌മാന്‍റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിലുണ്ടായിരുന്നു. സഞ്ജുവിന് അമേരിക്കയിലും ഇത്ര ആരാധകരോ എന്ന അത്ഭുതത്തോടെ ഒരു ആരാധകന്‍ ട്വിറ്ററില്‍ ഇതിന്‍റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഫ്ലോറിഡയില്‍ തന്നെ നടന്ന നാലാം ടി20യില്‍ 59 റണ്‍സിന്‍റെ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലും സഞ്ജു മികവ് കാട്ടി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തപ്പോള്‍ സഞ്ജുവിന്‍റെ 23 പന്തില്‍ പുറത്താകാതെ 30* റണ്‍സ് നിര്‍ണായകമായി. രോഹിത് ശര്‍മ്മ(33), സൂര്യകുമാര്‍ യാദവ്(24), റിഷഭ് പന്ത്(44), അക്സര്‍ പട്ടേല്‍ 8 പന്തില്‍ പുറത്താകാതെ 20* എന്നിവരും തിളങ്ങി. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തും സൂര്യയും 4.4 ഓവറില്‍ 53 റണ്‍സ് ചേര്‍ത്തതും നിര്‍ണായകമായി.

ഇന്ത്യ മുന്നോട്ടുവെച്ച 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് എല്ലാവരും പുറത്തായി. 24 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ നിക്കോളാസ് പുരാനും റൊവ്മാന്‍ പവലുമാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍മാര്‍. അതേസമയം പരമ്പരയിലെ മികച്ച ഫോം തുടര്‍ന്നു അര്‍ഷ്‌ദീപ് സിംഗ്. അര്‍ഷ്‌ദീപ് സിംഗ് 3.1 ഓവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. ആവേശ് ഖാനും അക്‌സര്‍ പട്ടേലും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റ് വീതം നേടി. ഏഷ്യാ കപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുമ്പോള്‍ അര്‍ഷ്‌ദീപിനെ തഴയാന്‍ സെലക്‌ടര്‍മാര്‍ക്കാവില്ല. ഫീല്‍ഡില്‍ ജേസന്‍ ഹോള്‍ഡറുടെ ക്യാച്ചും നിക്കോളാസ് പുരാന്‍റെ റണ്ണൗട്ടുമായും സഞ്ജു തിളങ്ങി.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

തിയേറ്ററുകളിൽ നിറഞ്ഞാടിയ ഒരു തെക്കൻ തല്ല് കേസ് ഒടിടിയിലേക്ക്..

Spread the love

ബിജു മേനോനും റോഷൻ മാത്യുവും തിയറ്ററുകളിൽ കയ്യടി നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

വിവാഹ സംഘവുമായി പുറപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞു ; 25പേർക്ക് ദാരുണാന്ത്യം..

Spread the love

അപകടം സംഭവിച്ച വാഹനത്തിൽ 50പേർ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ആശാനും ശിഷ്യന്മാരും റെഡി ; ഐഎസ്എൽ കിക്കോഫിന് ഇനി രണ്ട് ദിവസം കൂടി..

Spread the love

ഐഎസ്എൽ ഒൻപതാം സീസണിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം കൂടി. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ് മലയാളികളുടെ സ്വന്തം മഞ്ഞപ്പട. ഏഴാം തീയതി ഈസ്റ്റ് ബംഗാളിന് എതിരെയാണ് 9-ാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം.

വിജയദശമി ; ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ആദ്യക്ഷരം കുറിക്കും..

Spread the love

ക്ഷേത്രത്തിൽ പുലർച്ചെ നാലുമണി മുതൽ തന്നെ എഴുത്തിനിരുത്തൽ ആരംഭിച്ചു.

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

Leave a Reply

You cannot copy content of this page