തീര സംരംക്ഷണത്തിന് പരിഹാരം തേടി ജന പ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും സർവ്വകക്ഷി യോഗം ചേർന്നു..

Spread the love

കടപ്പുറം: കടൽക്ഷോഭം കാരണം ദുരിതം അനുഭവിക്കുന്ന ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വ പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടേയും രാഷ്ട്രീയപാർട്ടികളുടേയും യോഗം കുടുംബശ്രീ ഹാളിൽ ചേർന്നു.

W3Schools.com

കടൽ കയറി തീരം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഓരോ തവണ കടൽക്ഷോഭം ഉണ്ടാകുമ്പോഴും ശുദ്ധജല സ്രോതസ്സുകൾ മലിനമാവുകയാണ്. ബ്ലാങ്ങാട് മൂന്നാം കല്ല് റോഡ്, അഹമ്മദ് ഗുരുക്കൾ റോഡ്, ലൈറ്റ് ഹൗസ് എന്നിവ തകർച്ചയുടെ ഭീഷണിയിലാണ്.

കടപ്പുറം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ പുനരാരംഭിക്കേണ്ടതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു. നിയോജക മണ്ഡലം എം.എൽ.എ, എം.പി വകുപ്പ് മന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ, എന്നിവരെ നേരിട്ട് കണ്ട് പ്രശ്നങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താനും പരിഹാരം കാണുന്നതിനും സർവ്വകക്ഷി തീരുമാനിച്ചു.

തുടർ പ്രവർത്തനങ്ങൾക്കായി കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളുടേയും രാഷ്ട്രീയ പാർട്ടികളുടേയും സമിതി രൂപീകരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന താജുദ്ധീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിസ്രിയ മുസ്താക്കലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, ബ്ലോക്ക് മെമ്പർമാരായ സി.വി സുബ്രഹ്മണ്യൻ, ഷൈനി ഷാജി, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ സാലിഹ ഷൗക്കത്ത്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സെൻ വി.പി. മൻസൂർ അലി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സെൻ ശുഭാജയൻ.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ചന്ദ്രൻ , ഷിജ രാജാകൃഷ്ണൻ, മുഹമ്മദ് നാസിഫ്, എ വി അബ്ദുൽ ഗഫൂർ, പി മുഹമ്മദ് ,ടി ആർ ഇബ്രാഹിം, റാഹില വഹാബ്, സുനിത പ്രസാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി മുസ്താക്കലി(ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്), എം.എസ് പ്രകാശൻ(സി പി എം),പി.എം മുജീബ്,(ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)ഗണേഷ് ശിവജി(,ബി ജെ പി) നാസർ ബ്ലാങ്ങാട്,(സി പി ഐ)ബി.ടി എം സാലിഹ് തങ്ങൾ(വെൽഫെയർ പാർട്ടി), എം ഫാറൂഖ് (എസ്ഡിപിഐ)സി.കെ രാധാകൃഷ്ണൻ(എൻ സി പി), നൗഷാദ് പി എ (പിഡിപി)
സിറാജ് പി. ഹുസൈൻ, ഷൗക്കത്തലി മാലിക്, കെ.ആർ ബൈജു, ഷഫീദ് ടി.എം, എന്നിവർ പങ്കെടുത്തു.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട്‌ ചെയ്യുന്നതിനിടെ ഹൃദയാഘാതം ; മലപ്പുറം സ്വദേശിയ്‌ക്ക് റിയാദിൽ ദാരുണാന്ത്യം

Spread the love

വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. 

ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി..

Spread the love

ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശിയെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്..

Spread the love

കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സ്വാതന്ത്ര്യദിനം കഴിഞ്ഞു. ഉയർത്തിയ കൊടി എന്ത് ചെയ്യണം എന്ന് സംശയം ഉണ്ടോ? ഉത്തരം ഇതാ…..

Spread the love

പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.

ഭക്ഷ്യ ധാന്യങ്ങളില്‍ കീടനാശിനി അടിച്ചു; റേഷന്‍കടയുടെ അംഗീകാരം റദ്ദാക്കി.

Spread the love

ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ ചെന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ..

Spread the love

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു.

Leave a Reply

You cannot copy content of this page