
എസ് ഐ ഒ രൂപീകരിച്ചു 40 കൊല്ലം പിന്നിടുന്ന ഈ വർഷത്തിൽ സംസ്ഥാനത്തെ എല്ലാ ഏരിയയിലും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ പ്രഖ്യാപന സമ്മേളനം മാറഞ്ചേരി ഏരിയയിൽ സമാപിച്ചു. ഒക്ടോബർ 2 ഞായറാഴ്ച ആണ് മറഞ്ചേരിയിലെ എസ് ഐ ഒ സമ്മേളനം വരുന്നത്.
പ്രഖ്യാപന സമ്മേളനത്തിൽ എസ് ഐ ഒ മാറഞ്ചേരി ഏരിയ പ്രസിഡന്റ് റൗഫ് സി കെ അധ്യക്ഷൻ വഹിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റ് സലീം മമ്പാട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സമ്മേളനത്തെക്കുറിച്ച് എസ് ഐ ഓ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് അജ്മൽ അസ്ലം സംസാരിച്ചു. തുടർന്ന് ജമാഅത്തെ ഇസ്ലാമി മാറഞ്ചേരി ഏരിയ പ്രസിഡന്റ്, വനിതാ വിഭാഗം ഏരിയ പ്രസിഡന്റ്, ജി ഐ ഓ പ്രതിനിധികൾ ആശംസകൾ അറിയിച്ചു. സമാപനം സമ്മേളനം കൺവീനർ മുഹമ്മദ് ഷൈജൽ കാഞ്ഞിരമുക്ക് നിർവഹിച്ചു.
❤️❤️❤️