
കോട്ടയം നഗരത്തിൽ ചിത്രീകരിച്ച പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ശ്രദ്ധ നേടുന്നു. താഴത്തങ്ങാടി സ്വദേശികളായ ഹാരിഷ്, ഷെറീന ദമ്പതികളുടെ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.ലെൻസ്ഔട്ട് മീഡിയ ആണ് ഷൂട്ടിനു പിന്നില്‍.

വര്‍ഷങ്ങളായിട്ടും പണി പൂർത്തിയാകാത്ത കോട്ടയത്തെ ആകാശനടപ്പാതയാണു വെഡ്ഡിങ് ഷൂട്ടിന്റെ പ്രധാന ലൊക്കേഷൻ. വാർത്തകളിലും ട്രോളുകളിലും പലപ്പോഴായി നിറഞ്ഞ ആകാശനടപ്പാത മുൻപും ഷൂട്ടുകൾക്ക് ലൊക്കേഷനായിട്ടുണ്ട്. ട്രോളന്മാർ ആകാശനടപ്പാതയ്ക്ക് നൽകിയിട്ടുള്ള വിശേഷണം ‘നഗരഹൃദയത്തിലെ പടവലം പന്തൽ’ എന്നാണ്.ഇതു കൊണ്ട് ഇങ്ങനെയെങ്കിലും പ്രയോജനം ഉണ്ടാകട്ടെ എന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകൾ.

തല്ലുമാല സിനിമയുടെ തീമിലും ചിത്രങ്ങൾ പകര്‍ത്തിയിട്ടുണ്ട്. ആർട്ട് ഗാലറിയാണ് ഇതിനു ലൊക്കേഷൻ.