ഒരുമനയൂരിൽ നെഹ്റു യുവകേന്ദ്ര ഇന്റൻസിവ് യൂത്ത് ക്ലബ്ബ് ഡെവലപ്മെന്റ് ക്യാമ്പൈനിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു..

Spread the love

ഒരുമനയൂർ : രാജ്യത്തിന്റെ 75 – മത് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച ‘ഹർ ഘർ തിരങ്ക’ പദ്ധതിയുടെ ബ്ലോക്ക് തല ഫ്ലാഗ് ഓഫ് കർമ്മവും നെഹ്റു യുവകേന്ദ്ര ഇന്റൻസിവ് യൂത്ത് ക്ലബ്ബ് ഡെവലപ്മെന്റ് കാംപെയിനിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ഒരുമനയൂർ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. നെഹ്റു യുവ കേന്ദ്ര യൂത്ത് ഓഫീസർ ശ്രീമതി. സി ബിൻസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. മുസ്രിയ മുസ്താക്കലി മുഖ്യ അതിഥിയായി. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. വി സി ഷാഹിബാൻ ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു.

ഒരുമനയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. കേ വി രവീദ്രൻ, ഒരുമനയൂർ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഇ ടി ഫിലോമിന ടീച്ചർ , ഒരുമനയൂർ പഞ്ചായത്ത് മെമ്പർ ശ്രീ. കേ ജെ ചാക്കോ നെഹ്റു യുവകേന്ദ്ര മുൻ വോളൻ്റിയർ ശ്രീ അലി അകലാട് എന്നിവർ ആശംസകൾ അറിയിക്കുകയും , നെഹ്റു യുവ കേന്ദ്ര വോളൻ്റിയർമാരായ ഫസ്‌ന , സൈഫുനീസ എന്നിവർ പരിപാടിക്ക് സ്വാഗതവും നന്ദിയും അറിയിച്ചു.

പരിപാടിയിൽ വെച്ച് ചാവക്കാട് ബ്ലോക്കിനു കീഴിൽ നെഹ്റു യുവ കേന്ദ്ര അഫിലിയേഷൻ പൂർത്തിയാക്കിയ യൂത്ത് ക്ലബുകൾക്ക് അഫിലിയേഷൻ റിനീവൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും പുതിയ ക്ലബ്ബുകൾക്ക് അഫിലിയേഷൻ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു.

ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. വി സി ഷാഹിബാൻ ദേശീയ പതാക യൂത്ത് ക്ലബിന് കൈമാറി എല്ലാ വീട്ടിലും പതാക എന്ന ഹർ ഘർ തിരങ്ക പദ്ധതി ഉദ്ഘാടനം ചെയ്യുകയും സ്വച്ഛ ഭാരത് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.

W3Schools.com

About Post Author

Related Posts

സിനിമയിൽ നിന്ന് പ്രചോദനം; 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച് യുവാവ് ആത്മഹത്യാ ചെയ്തു..

Spread the love

ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.

അപകടങ്ങളിൽ രക്ഷകരാകാൻ ഇനി ചുമട്ടു തൊഴിലാളികളും ; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു..

Spread the love

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ..

Spread the love

നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

നിരവധി ജോലി അവസരങ്ങൾ..

മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാതയ്ക്ക് പുതിയ കരാർ കമ്പനി ; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിന് 75 കോടി പിഴ..

Spread the love

മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകും. ഈ മാസം 25 ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കുമെന്ന് NHAl അറിയിച്ചു. 60 കോടി രൂപയുടെ കരാറാണ് പുതിയ കമ്പനിക്ക് നൽകുക.

ജില്ലയിൽ വീണ്ടും മിന്നൽ ചുഴലി..

Spread the love

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഒല്ലൂർ ക്രിസ്റ്റഫർ നഗർ പ്രദേശത്ത് മിന്നൽ ചുഴലിയിൽ വീടിന്‍റെ മേൽക്കൂര പറന്നു പോയി. വൈദ്യുത പോസ്റ്റും ഒടിഞ്ഞു. മേൽക്കൂര പറന്ന് അടുത്തുള്ള സെയിന്‍റ് റാഫേൽ സ്കൂൾ കോമ്പൗണ്ടിൽ വീണു

Leave a Reply

You cannot copy content of this page