
ഇന്ത്യൻ വ്യോമസേനയുടെ മിഗ് -21 വിമാനം തകർന്ന് വീണ് അപകടം. വിമാനത്തിലെ രണ്ട് പൈലറ്റുമാരുടെയും ജീവൻ നഷ്ടമായതായാണ് വിവരം.
ബൈതു മേഖലയിൽ ഒരു യാത്രയിക്കിടെയാണ് ദാരുണ സംഭവം. വിമാനം തകര്‍ന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിരോധ മന്ത്രി വ്യോമസേന മേധാവിയുമായി സംസാരിച്ചു.
A MiG-21 fighter aircraft of the Indian Air Force has crashed near Barmer in Rajasthan. More details awaited on the pilots#UserGeneratedContent| (@manjeetnegilive) pic.twitter.com/SI7AtxV3nP
— IndiaToday (@IndiaToday) July 28, 2022
ഇന്ന് രാത്രി 9 മണിയോടെ രാജസ്ഥാനിലെ ബാർമർ ജില്ലയിൽ ഭിംറ എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. രണ്ട് പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ചതായി ബാർമർ ജില്ലാ കളക്ടർ ലോക്ബന്ദു യാദവ് പറഞ്ഞു.
അപകടത്തിൽ തകർന്ന വിമാനത്തിൽ നിന്ന് തീ ഉയർന്നുവരുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ 0.5 കിലോമീറ്റർ ചുറ്റളവിൽ പരന്നുകിടക്കുകയായിരുന്നു. ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, പൈലറ്റുമാരിൽ ഒരാളുടെ ശരീരം പൂർണ്ണമായും കത്തിക്കരിഞ്ഞിരുന്നു, മറ്റേയാളുടെ മൃതദേഹം ഗുരുതരമായി തകർന്നിരുന്നു. ഗ്രാമവാസികളിൽ ചിലരാണ് തകർന്ന യുദ്ധവിമാനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.
A MiG-21 fighter aircraft of the Indian Air Force crashed near Barmer in Rajasthan. More details awaited on the pilots: Sources
— ANI (@ANI) July 28, 2022
“അപകടത്തിൽ മിഗ്-21 ട്രെയിനർ വിമാനത്തിലെ രണ്ട് പൈലറ്റുമാർക്കും ജീവൻ നഷ്ടപ്പെട്ടു. ജീവൻ നഷ്ടമായതിൽ ഐഎഎഫ് അഗാധമായി ഖേദിക്കുന്നു, പൈലറ്റുമാരുടെ വിയോഗത്തിൽ വിഷമിക്കുന്ന കുടുംബങ്ങൾക്കൊപ്പം തങ്ങൾ ഉറച്ചുനിൽക്കുന്നു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.” ഐഎഎഫ് (ഇന്ത്യൻ എയർഫോഴ്സ്) പ്രസ്താവനയിൽ പറഞ്ഞു.