ശക്തമായ കാറ്റും മഴയും ; മതപ്രഭാഷണ വേദി തകർന്നു..

Spread the love

കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും മതപ്രഭാഷണം സംഘടിപ്പിച്ച വേദി തകർന്നു.  ആയിരത്തോളം പേർ പങ്കെടുത്ത വേദിയാണ് തകർന്നുവീണത്. കൊടുവള്ളി ദാറുല്‍ അസ്ഹറില്‍ നടക്കുന്ന മതപ്രഭാഷണ-വാവാട് ഉസ്താദ് ആണ്ട് അനുസ്മരണ പരിപാടിയുടെ വേദിയാണ്  തകര്‍ന്നത്. നിരവധി പേര്‍ പങ്കെടുത്ത എസ്കെഎസ്എസ്എഫ് ജില്ല ലീഡേര്‍സ് പാര്‍ലമെന്‍റ് പരിപാടി നടന്നു കൊണ്ടിരിക്കുമ്പോയാണ് വേദി തകര്‍ന്നത്. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. വേദി തകര്‍ന്നതോടെ ഇന്ന് രാത്രി ദാറുല്‍ അസ്ഹറില്‍ നടക്കുന്ന മത പ്രഭാഷണ പരിപാടിയുടെ വേദി മറ്റൊരിടത്തേക്ക് മാറ്റി.

വാവാട് ഉറൂസ് മുബാറക് നടന്ന മഖാം പരിസരത്തെ വേദിയിലേക്കാണ് പരിപാടി മാറ്റിയത്. ജില്ലാ പരിപാടി ഓഡിറ്റോറിയത്തിലേക്ക് മാറ്റിയ ശേഷം പരിപാടി തുടരുകയാണ്. സംഘാടകരുടെയും  പ്രവര്‍ത്തകരുടെയും അവസരോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. താര്‍പ്പായ കൊണ്ട് ഉണ്ടാക്കിയ മേല്‍ക്കൂര പൂര്‍ണ്ണമായി നിലം പൊത്തി. ജനറേറ്ററും വൈദ്യുതിയും പ്രവർത്തിക്കവെയാണ് അപകടം നടന്നത്.  

W3Schools.com

About Post Author

Related Posts

ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി; ചിത്രം വൈറൽ..

Spread the love

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന ‘ഹോളി വൂണ്ട്. ‌‌

സിനിമയിൽ നിന്ന് പ്രചോദനം; 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച് യുവാവ് ആത്മഹത്യാ ചെയ്തു..

Spread the love

ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.

അപകടങ്ങളിൽ രക്ഷകരാകാൻ ഇനി ചുമട്ടു തൊഴിലാളികളും ; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു..

Spread the love

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ..

Spread the love

നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

നിരവധി ജോലി അവസരങ്ങൾ..

മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാതയ്ക്ക് പുതിയ കരാർ കമ്പനി ; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിന് 75 കോടി പിഴ..

Spread the love

മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകും. ഈ മാസം 25 ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കുമെന്ന് NHAl അറിയിച്ചു. 60 കോടി രൂപയുടെ കരാറാണ് പുതിയ കമ്പനിക്ക് നൽകുക.

Leave a Reply

You cannot copy content of this page