
തിരൂർ -കടലോര മേഖലയായ താനൂർ, കൂട്ടായി അഴിമുഖം മേഖലകളിൽ നാട്ടുകാർക്ക് കൗതുകമായി മത്തി ചാകര കരക്കടിഞ്ഞു. ഉച്ചയോടു കൂടി കരക്ക് അടിഞ്ഞു കൊണ്ടിരിക്കുന്ന മത്തി ചാകര കാണാനും ജീവനോടെ ഉള്ള മത്തി പെറുക്കി എടുക്കാനും നിരവധി പേരാണ് കടൽ തീരത്ത് ഒത്തുകൂടിയത്.
തിരകൾക്കൊപ്പം അടിഞ്ഞു കൊണ്ടിരുന്ന മത്തി കൂട്ടങ്ങൾ കരയിൽ കിടന്നു പിടയുന്നത് കുഞ്ഞു കുട്ടികൾ വരെ കൗതുകത്തോടെ പെറുക്കി എടുക്കുകയായിരുന്നു.
വന്നടിച്ചത് 'മത്തി' തിര; അമ്പരന്ന് തിരൂർ; ചാകര വിഡിയോ വൈറൽ #video
Posted by മലയാളീസ് on Sunday, 31 July 2022
ഏകദേശം ഒരു മണിക്കൂറോളം താനൂർ, കൂട്ടായി പടിഞ്ഞാറേക്കര എന്നിവിടങ്ങളിൽ മത്തി കരക്കടിഞ്ഞിരുന്നു.തീരദേശ മേഖലകളിൽ മത്തിക്ക് ഇന്നലെ ഒരു പഞ്ഞവും ഇല്ലായിരുന്നു.