മത്സ്യത്തൊഴിലാളികൾ സമരത്തിലേക്ക്..

Spread the love

കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില വര്‍ധനവിനെതിരെ മത്സ്യത്തൊഴിലാളികള്‍ ശക്തമായ സമരത്തിലേയ്ക്ക്. ആഗസ്റ്റ് 13ന് മത്സ്യത്തൊഴിലാളികള്‍ അണിനിരക്കുന്ന സംഗമം കൊല്ലം തങ്കശ്ശേരി കടപ്പുറത്ത് നടക്കും. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

മത്സ്യമേഖലയ്ക്ക് അര്‍ഹതപ്പെട്ട വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന തെറ്റായ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധം. മത്സ്യത്തൊഴിലാളികളുടെ മണ്ണണ്ണ പെര്‍മിറ്റ് കേന്ദ്ര സര്‍ക്കാര്‍ ഗണ്യമായി വെട്ടികുറച്ചതോടെ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ മത്സ്യമേഖല. 2010 ല്‍ ലഭിച്ചിരുന്നതിന്റെ 18 ശതമാനം മണ്ണെണ്ണ മാത്രമാണ് നിലവില്‍ ലഭിക്കുന്നതെന്നും ഇവര്‍ പറയുന്നു.

സബ്‌സിഡി രഹിത മണ്ണെണ്ണ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് 89.62 രൂപയ്ക്കാണ്. മത്സ്യഫെഡ് മുഖാന്തരം ലഭിക്കുന്ന മണ്ണണ്ണയുടെ വില സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുന്ന 25 രൂപ സബ്‌സിഡിക്ക് ശേഷം 117 രൂപയ്ക്കാണ് മത്സ്യത്തൊഴിലാളികള്‍ വാങ്ങുന്നത്. ഇതിനൊപ്പം ഡീസലിന്റെ വിലവര്‍ധനവും മത്സ്യബന്ധന യാനങ്ങളെയും ബോട്ടുകളെയും സാരമായി ബാധിക്കുകയാണ്.

മണ്ണെണ്ണയുടെ ക്വാട്ട വര്‍ധിപ്പിച്ച് ന്യായവിലയ്ക്ക് നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുകയും ഡീസലിന് സബ്‌സിഡി അനുവദിക്കുകയും ചെയ്തില്ലെങ്കില്‍ മത്സ്യബന്ധനം തന്നെ നടത്തുവാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് മത്സ്യത്തൊഴിലാളി സമൂഹം എത്തുന്നത്. ഈ സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികളെ അണിനിരത്തി സംഗമം സംഘടിപ്പിക്കുന്നതെന്ന് മത്സ്യത്തൊഴിലാളി ഫെഡറ റേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു.

W3Schools.com

About Post Author

Related Posts

സിനിമയിൽ നിന്ന് പ്രചോദനം; 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച് യുവാവ് ആത്മഹത്യാ ചെയ്തു..

Spread the love

ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.

അപകടങ്ങളിൽ രക്ഷകരാകാൻ ഇനി ചുമട്ടു തൊഴിലാളികളും ; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു..

Spread the love

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ..

Spread the love

നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

നിരവധി ജോലി അവസരങ്ങൾ..

മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാതയ്ക്ക് പുതിയ കരാർ കമ്പനി ; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിന് 75 കോടി പിഴ..

Spread the love

മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകും. ഈ മാസം 25 ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കുമെന്ന് NHAl അറിയിച്ചു. 60 കോടി രൂപയുടെ കരാറാണ് പുതിയ കമ്പനിക്ക് നൽകുക.

ജില്ലയിൽ വീണ്ടും മിന്നൽ ചുഴലി..

Spread the love

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഒല്ലൂർ ക്രിസ്റ്റഫർ നഗർ പ്രദേശത്ത് മിന്നൽ ചുഴലിയിൽ വീടിന്‍റെ മേൽക്കൂര പറന്നു പോയി. വൈദ്യുത പോസ്റ്റും ഒടിഞ്ഞു. മേൽക്കൂര പറന്ന് അടുത്തുള്ള സെയിന്‍റ് റാഫേൽ സ്കൂൾ കോമ്പൗണ്ടിൽ വീണു

Leave a Reply

You cannot copy content of this page