സംസ്ഥാനത്ത് വൻ ലഹരി വേട്ട ; യുവതിയുൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ..

Spread the love

പത്തനംതിട്ട: പന്തളത്ത് ലോഡ്ജിൽ നിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവതി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് റെയ്ഡിലാണ് 154 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് പേർ പിടിയിലായിരിക്കുന്നത്.

അടൂർ പറക്കോട് സ്വദേശി രാഹുൽ ആർ(29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന(23), അടൂർ പള്ളിക്കൽ പെരിങ്ങനാട് സ്വദേശി ആര്യൻ(20), പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണൻ(20), കൊടുമൺ സ്വദേശി സജിൻ(20) എന്നിവരാണ് പിടിയിലായത്.

പത്തനംതിട്ട ജില്ലയിൽ വ്യാപകമായി ഇവരുടെ സംഘം എം.ഡി.എം.എ വിപണനം നടത്തുന്നതായി ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ലോഡ്ജിൽ പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കിയ ശേഷം ലോഡ്ജ് വളഞ്ഞ് പോലീസ് പ്രതികളെ കീഴടക്കുകയായിരുന്നു.

നാല് ഗ്രാം മയക്കുമരുന്ന് ഒരാളുടെ കയ്യിൽ നിന്നും ബാക്കി ബാഗിലും മറ്റുള്ളവരുടെ കൈവശത്ത് നിന്നുമാണ് കണ്ടെടുത്തത്. അടൂർ തഹസീൽദാർ, എക്സൈസ് സംഘം എന്നിവർ സ്ഥലത്തെത്തി എം.ഡി.എം.എ എന്ന് സ്ഥിരീകരിച്ചു. പ്രതികളിൽ നിന്ന് ഒമ്പത് മൊബൈൽ ഫോണുകളും പ്രതികൾ ഉപയോഗിച്ചിരുന്ന ആഡംബര കാറുകളും ഒരു ബൈക്കും പെൻഡ്രൈവും പിടിച്ചെടുത്തു.

ജില്ലാ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പിയും ഡാൻ സാഫ് ജില്ലാ നോഡൽ ഓഫീസറുമായ കെ.എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിലെ അംഗങ്ങളായ എസ്.ഐ അജി സാമുവേൽ, എ.എസ് ഐ അജികുമാർ , സി.പി. ഒമാരായ മിഥുൻ ജോസ് , ശ്രീരാജ് , അഖിൽ, ബിനു, സുജിത്, അടൂർ ഡി.വൈ.എസ്.പി ആർ ബിനു, വനിതാ പോലീസ് ഇൻസ്പെക്ടർ ലീലാമ്മ, പന്തളം എസ്.ഐമാരായ ശ്രീജിത്ത്, നജീബ്, സി.പി.ഒ മാരായ അൻവർ ഷാ, രാജേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പന്തളം പോലീസ് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകിയതായും ജില്ലയിൽ റെയ്ഡ് തുടരുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു.

W3Schools.com

About Post Author

Related Posts

ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി; ചിത്രം വൈറൽ..

Spread the love

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന ‘ഹോളി വൂണ്ട്. ‌‌

സിനിമയിൽ നിന്ന് പ്രചോദനം; 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച് യുവാവ് ആത്മഹത്യാ ചെയ്തു..

Spread the love

ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.

അപകടങ്ങളിൽ രക്ഷകരാകാൻ ഇനി ചുമട്ടു തൊഴിലാളികളും ; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു..

Spread the love

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ..

Spread the love

നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

നിരവധി ജോലി അവസരങ്ങൾ..

മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാതയ്ക്ക് പുതിയ കരാർ കമ്പനി ; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിന് 75 കോടി പിഴ..

Spread the love

മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകും. ഈ മാസം 25 ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കുമെന്ന് NHAl അറിയിച്ചു. 60 കോടി രൂപയുടെ കരാറാണ് പുതിയ കമ്പനിക്ക് നൽകുക.

Leave a Reply

You cannot copy content of this page