
കൊടുങ്ങല്ലൂർ : തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കുറുനരിയുടെ കടിയേറ്റ് പത്തോളം പേര്‍ക്ക് പരിക്ക്. മുറിവേറ്റവര്‍ ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
മേത്തല കടുക്ക ചുവട് ഭാഗത്താണ് ഇന്ന് വൈകീട്ട് ആറ് മണിയോടെ ആക്രമണം ഉണ്ടായത്. സ്കൂള്‍ വിട്ടു വന്ന ആറാം ക്ലാസുകാരിക്കും കടിയേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.
കൈമപ്പറമ്പിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രിയ (35), മുരുക്കുംതറ ശുഭേന്ദ്രന്റെ ഭാര്യ ശ്രീദേവി (50), പുളിക്കൽ മുരളീധരൻ (63), തൃപ്പുരശേഖരപുരത്ത് മുരളീധരന്റെ മകൾ കൃഷ്ണപ്രിയ (11), ഈശ്വരമംഗലത്ത് വിജീഷ് (26) എന്നിവർ ഉൾപ്പടെയുള്ളവർക്കാണ് പരിക്ക്.
പ്രദേശത്ത് വ്യാപക കുറുനരി ആക്രമണം ഉണ്ടാകുന്നതായി നാട്ടുകാർ പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുൻപ് ഒരു വയോധികയും കുറുനരി ആക്രമണത്തിന് ഇരയായിരുന്നു.