Site icon MalluChronicle

മലപ്പുറത്ത് ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചു ; രണ്ട് പേർ മരിച്ചു

മഞ്ചേരി: മലപ്പുറം മാലാംകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മഞ്ചേരി രാമൻകുളം സ്വദേശി നടുക്കണ്ടി റഫീഖ് (36), നെല്ലിക്കുത്ത് പടാള ഫിറോസിൻ്റെ മകൻ റബാഹ് (10) എന്നിവരാണ് മരിച്ചത്.

വൈകീട്ട് നാലോടെയാണ് അപകടം. മഞ്ചേരിയിൽ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി, എതിർ ഭാഗത്ത് നിന്ന് വരികയായിരുന്ന രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. ഓട്ടോറിക്ഷ യാത്രക്കാരായ രണ്ട് പേരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.

Exit mobile version