കടുവ ദിനത്തിൽ ഫോട്ടോ പങ്കിട്ട് മമ്മൂട്ടി ; യഥാർത്ഥ കടുവ നിങ്ങളെന്ന് ആരാധകർ..

Spread the love

സോഷ്യൽ മീഡിയയിൽ വേറിട്ട ലുക്കുകളിൽ എത്തുക എന്നത് മമ്മൂട്ടിയുടെ പ്രത്യേകതയാണ്. ഏതൊരു ചിത്രം പങ്കുവെച്ചാലും അതിൽ എന്തെങ്കിലുമൊക്കെ വ്യത്യസ്തത ഉണ്ടാകും. ഇപ്പോഴിതാ ടൈഗർ ദിനത്തിൽ പങ്കുവെച്ച മമ്മൂട്ടിയുടെ പുതിയ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

W3Schools.com

ഹാപ്പി ടൈഗര്‍ ഡേ എന്ന് എഴുതി മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി ആളുകളാണ് അഭിപ്രായങ്ങളുമായി എത്തുന്നത്.

നിങ്ങളല്ലേ നമ്മുടെ യഥാർത്ഥ കടുവ, കടുവ ദിനം എന്നത് മാറ്റി മമ്മുക്ക ദിനം എന്നാക്കണം എന്നൊക്കെയാണ് ചില ആരാധകരുടെ കമന്റുകള്‍. നിങ്ങള്‍ പുലി അല്ല സിംഹമാണ് എന്നും ചിലർ കമന്റുകള്‍ രേഖപ്പെടുത്തി. എന്തൊക്കെയായാലും മമ്മൂട്ടിയുടെ പുതിയ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

അതേ സമയം മമ്മൂട്ടി വീണ്ടും പുതുമുഖ സംവിധായകനൊപ്പം ഒന്നിക്കുന്നു എന്ന റിപ്പോർട്ട് വരുന്നുണ്ട്. യുവ ഛായാഗ്രാഹകരില്‍ പ്രശസ്തനായ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും മമ്മൂട്ടി നായകനായി എത്തുക എന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീര്‍ ചിത്രം റോഷോക്ക് എന്നിവക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമായിട്ടാവും റോബി-മമ്മൂട്ടി ചിത്രം എത്തുക. നിരവധി സിനിമകള്‍ക്ക് ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച ആളാണ് റോബി വര്‍ഗീസ് രാജ്.

മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ച എ.കെ. സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമം ആണ് റോബി സ്വതന്ത്ര ഛായാഗ്രഹകനായി പ്രവര്‍ത്തിച്ച ആദ്യ ചിത്രം.
മമ്മൂട്ടി നായകനായി അഭിനയിച്ച ദ ഗ്രേറ്റ് ഫാദറിന്റെ ഛായാഗ്രഹണവും റോബി ആയിരുന്നു നിര്‍വഹിച്ചത്. ക്യാപ്റ്റന്‍, തട്ടിന്‍പുറത്ത് അച്യുതന്‍, വെള്ളം, ലൗ ആക്ഷന്‍ ഡ്രാമ എന്നിവയാണ് റോബി ഛായാഗ്രഹണം നിര്‍വഹിച്ച മറ്റ് ചിത്രങ്ങള്‍.

ബി.ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉദയ കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിലും മമ്മൂട്ടി പൊലീസ് വേഷമാണ് കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് എറണാകുളത്താണ് പുരോഗമിക്കുന്നത്. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി തമിഴില്‍ നിന്നുള്ള സൂപ്പര്‍ താരമായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കൂടാതെ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍. ഭീഷ്മ പര്‍വ്വത്തിനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ബിലാലിന്റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല.

അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രം ഏജന്റിലും മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട്‌ ചെയ്യുന്നതിനിടെ ഹൃദയാഘാതം ; മലപ്പുറം സ്വദേശിയ്‌ക്ക് റിയാദിൽ ദാരുണാന്ത്യം

Spread the love

വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. 

ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി..

Spread the love

ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശിയെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്..

Spread the love

കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സ്വാതന്ത്ര്യദിനം കഴിഞ്ഞു. ഉയർത്തിയ കൊടി എന്ത് ചെയ്യണം എന്ന് സംശയം ഉണ്ടോ? ഉത്തരം ഇതാ…..

Spread the love

പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.

ഭക്ഷ്യ ധാന്യങ്ങളില്‍ കീടനാശിനി അടിച്ചു; റേഷന്‍കടയുടെ അംഗീകാരം റദ്ദാക്കി.

Spread the love

ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ ചെന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ..

Spread the love

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു.

Leave a Reply

You cannot copy content of this page