
പൗൾട്രിഫാമിൽ ഒരു കിലോ കോഴി വില ശരാശരി 70 മുതൽ 100 രൂപ വരെയാണ്. ചിക്കൻ കടകളിലെത്തിയാൽ വില ശരാശരി 80 മുതൽ 110 രൂപ വരെയുമാണ്. കടകളിലേക്ക് പോകുന്ന ഫ്രഷ് ചിക്കന്റെ വിലയാകട്ടെ 130 മുതൽ 175 രൂപ വരെയാണ്. ഇത് പല വിഭവങ്ങളായി ഹോട്ടലുകളിൽ തീന്മേശയിലേക്ക് എത്തുമ്പോൾ വില ഇരട്ടിയുലുമധികം.പരമാവധി ഒരു കിലോഗ്രാം തൂക്കം വരുന്ന കോഴി ഉപയോഗിച്ചുണ്ടാക്കുന്ന അൽഫാമിനും ഷവായിക്കും 400 മുതൽ 500 രൂപവരെയാണ് വില.
175 രൂപയ്ക്ക് കിട്ടുന്ന കോഴിയിൽ പാചകചെലവ് 200 രൂപ കുറച്ചാൽ തന്നെ ലാഭം ഇരുന്നൂറിനു മുകളിൽ രൂപ. ചിക്കൻ വില കൂടിയപ്പോൾ ഉയർത്തിയ നിരക്ക് പിന്നീട് കുറയ്ക്കാത്തതാണ് ഈ കൊള്ളലാഭത്തിന് കാരണം.
കോഴിക്ക് മാത്രമല്ല,തോന്നിയ വിലയാണ് എല്ലാ ഇനങ്ങൾക്കും ഹോട്ടലുകളിൽ. ഗ്യാസ് ,പലചരക്ക് സാധനങ്ങൾ , എന്നിവക്കുള്ള വിലവർദ്ധനവ് ചൂണ്ടിക്കാട്ടി വിലമാറ്റത്തിനുള്ള തടസം പറയുകയാണ് ഹോട്ടലുകൾ.നാളുകളായി വിലനിയന്ത്രണത്തിൽ ഇടപെടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും സർക്കാർ ഇതുവരെ അനങ്ങിയിട്ടില്ല.സർക്കാർ ഇനിയെങ്കിലും വില നിർണയത്തിൽ ഹോട്ടലുകൾക്ക് മണികെട്ടിയെ തീരൂ.