കടുവ ഓടിടി റിലീസിന്..

Spread the love

തിയറ്ററുകളിൽ ആവേശമായി മാറിയ പൃഥ്വിരാജ് ചിത്രം കടുവ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുന്നുവെന്ന് റിപ്പോർട്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് നാലിന് ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് വിവരം. ആമസോൺ പ്രൈമിലൂടെ ആകും ഒടിടി സ്ട്രീമിംഗ്.

W3Schools.com

ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ച ചിത്രമാണ് കടുവ. ആദ്യ നാല് ദിനങ്ങളില്‍ മാത്രം 25 കോടി ചിത്രം നേടിയിരുന്നു. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിം​ഗ് കളക്ഷന്‍ ആയിരുന്നു ഇത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്‍ജ്’, ‘മാസ്റ്റേഴ്‍സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.

ഇതിനിടയിൽ സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നായക കഥാപാത്രം പറയുന്ന സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കുകയും പിന്നാലെ പൃഥ്വിരാജും ഷാജി കൈലാസും ക്ഷമ പറയുകയും ചെയ്തിരുന്നു. സിനിമയിലെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സംഭാഷണം നീക്കുകയാണെന്ന് അണിയറപ്രവര്‍ത്തകർ അറിയിച്ചിരുന്നു.

അതേസമയം, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തന്നെയാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ‘കാപ്പ’ എന്നാണ് ചിത്രത്തിന്റെ പേര്. ‘കൊട്ട മധു’ എന്ന കഥാപാത്രമായി പൃഥ്വി ചിത്രത്തിൽ എത്തുന്നു. മഞ്‍ജു വാര്യരാണ് നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.. ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ‘കാപ്പ’.

About Post Author

Related Posts

സിനിമ കാണാൻ പോകുന്ന വഴിയിൽ കുഴിയുണ്ടെന്ന് സിനിമാ പരസ്യം ; വിവാദം..

Spread the love

തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണെ’ എന്ന വാചകമാണ് ചിത്രത്തിന്റെ പരസ്യത്തില്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലെ റോഡുകളില്‍ കുഴിയുണ്ടെന്നാണ് ആരോപിക്കുന്നതെന്ന് പരസ്യത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.

മലയൻകുഞ്ഞ് ഒടിടി റിലീസിന്..

Spread the love

മോഹന്‍ലാല്‍ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസില്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിര്‍മ്മിച്ചതും പിതാവ് ഫാസില്‍ തന്നെയായിരുന്നു.

‘ദേവദൂതർ പാടി’ ഗാനത്തിന് പിന്നാലെ ത്രസിപ്പിച്ച് ‘ന്നാ താൻ കേസ് കൊട്’ ട്രെയിലർ..

Spread the love

ന്നാ താന്‍ കേസ് കൊടി’ ന്റേതായി പുറത്തുവിട്ട ഒരു ഗാന രംഗം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു

ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ പൊതുവേദിയിൽ ; ചുംബനം നൽകി സ്വീകരിച്ച് മോഹൻലാൽ..

Spread the love

ഏറെ നാളുകൾക്ക് ശേഷം പ്രേക്ഷകർക്ക് കുളിരേകി നടൻ ശ്രീനിവാസൻ വീണ്ടും പൊതുവേദിയിൽ എത്തി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിൽ അതിഥിയായി ശ്രീനിവാസൻ പങ്കെടുക്കുന്നതിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഉടലിലെ മികച്ച അഭിനയം ; ഭരത് മുരളി പുരസ്‌കാരം ദുർഗ കൃഷ്ണയ്ക്ക്..

Spread the love

ഈ വർഷം പുറത്തിറങ്ങിയ ‘ഉടൽ’ എന്ന സിനിയമയിലെ പ്രകടനത്തിലൂടെയാണ് ദുർഗ പുരസ്കാരത്തിന് അർഹയായത്.

അതിതീവ്ര ലെസ്ബിയൻ പ്രണയകഥ, ‘ഹോളി വൂണ്ട്’; ട്രെയ്ലർ പുറത്ത്..

Spread the love

ലെസ്ബിയൻ പ്രണയം പ്രമേയമാക്കുന്ന ‘ഹോളി വൂണ്ട്’ എന്ന മലയാള ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 12ന് പ്രേക്ഷകർക്ക് മുന്നിലെത്തും

Leave a Reply

You cannot copy content of this page