
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം മെഡല്‍ തിളക്കം.ബിന്ദ്യറാണി ദേവി വനിതകളുടെ ഭാരദ്വേഹനത്തില്‍ വെള്ളി നേടി.55 കിലോഗ്രാം വിഭാഗത്തില്‍ ആണ് മെഡല്‍ നേട്ടം.സ്‌നാചിലും ക്ലീന്‍ ആന്‍ഡ് ജര്‍കിലും ബിന്ദ്യറാണി 202 കിലോ ഭാരം ഉയര്‍ത്തി.ഭാരദ്വേഹനത്തിലാണ് ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച മെഡലുകള്‍ എല്ലാം തന്നെ.
വനിതകളുടെ 49 കിലോ ഭാരദ്വേഹനത്തില്‍ മീരാബായ് ചനു സ്വര്‍ണം നേടി.ഗെയിംസില്‍ റെക്കോര്‍ഡോടെയാണ് സ്വര്‍ണ നേട്ടം. ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ നേട്ടവും.സ്‌നാച്ചില്‍ 84 കിലോ ഉയര്‍ത്തി മത്സരം തുടങ്ങിയ മീരാബായ് തന്റെ രണ്ടാം ശ്രമത്തില്‍ 88 കിലോ ഗ്രാം ഉയര്‍ത്തിയാണ് ഗെയിംസ് റെക്കോര്‍ഡിട്ടത്.
ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 109 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ ആകെ 197 കിലോയുമായി രണ്ട് ശ്രമങ്ങള്‍ ബാക്കിയിരിക്കെ തന്നെ ചനു സ്വര്‍ണം ഉറപ്പിച്ചിരുന്നു.