
പെരിന്തൽമണ്ണ: സൗജന്യ സിവിൽ സർവീസ് പരിശീലന കേന്ദ്രം പെരിന്തൽമണ്ണയിൽ ഉദ്ഘാടനത്തിനായി ഒരുങ്ങി. രാജ്യത്തെ ആദ്യ സൗജന്യ സിവിൽ സർവീസ് കേന്ദ്രമെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനം ഈ മാസം 31-ന് നടക്കുന്നതാണ്. പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിട്ടാണ് സിവിൽ സർവീസ് അക്കാദമി.
അഭിരുചി പരീക്ഷ വഴി കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കുന്ന 100 വിദ്യാർത്ഥികൾക്ക് തീർത്തും സൗജന്യമായി മികച്ച പരിശീലനം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ അണിഞ്ഞൊരുങ്ങിയ പെരിന്തൽമണ്ണയിലെ സിവിൽ സർവ്വീസ് അക്കാദമിയിൽ വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ നിന്നും വിദ്യാർത്ഥികളുണ്ട്.പെരിന്തൽമണ്ണയിലെ പൊന്ന്യാർകുർശ്ശിയിലാണ് അക്കാദമി.
മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, കെ.രാജൻ എന്നിവരും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.