ബ്ലസ്ലിക്ക് ബിഗ്‌ബോസ് ട്രോഫി സമ്മാനിച്ചു ; അർഹതക്കുള്ള അംഗീകാരമെന്ന് പ്രേക്ഷകർ..

Spread the love

അപ്രതീക്ഷിതമായി ബിഗ്‌ബോസ് മലയാളം സീസൺ 4 കിരീടം നേടിയ വ്യക്തിയാണ് ദിൽഷ പ്രസന്നൻ. ദിൽഷ കിരീടം നേടിയെങ്കിലും ദിൽഷയേക്കാൾ കിരീട നേട്ടത്തിന് അർഹരായിയിരുന്നത് രണ്ടാം സ്ഥാനത്തെത്തിയ ബ്ലസ്ലിയോ, മൂന്നാം സ്ഥാനത്ത് വന്ന റിയാസോ ആയിരുന്നെന്ന് പ്രേക്ഷകർ അഭിപ്രായപെട്ടിരുന്നു.

W3Schools.com

ഇതിന് പിന്നാലെയാണ് ഇപ്പോൾ ബ്ലസ്ലിയെ തേടി അപ്രതീക്ഷിത നേട്ടം കൈവന്നിരിക്കുന്നത്. ബിഗ്‌ബോസ് മലയാളം ആദ്യ സീസൺ കിരീട ജേതാവായ സാബു മോൻ അബ്ദുസ്സമദ് തന്റെ ട്രോഫി വിജയിക്ക് സമ്മാനിച്ചിരിക്കുകയാണിപ്പോൾ. ദിൽഷ വിജയി ആകാൻ ഡിസേർവിംഗ് അല്ല എന്നല്ല ഇതിനർത്ഥമെന്നും, ബ്ലസ്ലിയും കിരീട നേട്ടത്തിന് അർഹനാണെന്നും ട്രോഫി സമ്മാനിച്ച ശേഷം സാബുമോൻ പറഞ്ഞു.

ബ്ലസ്ലിക്ക് അപ്രതീക്ഷിതമായി ആയിരുന്നു സാബു സമ്മാനം നൽകിയത്. ബ്ലസ്ലി ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് ആരാധകരുമായി സംസാരിക്കുന്നതിനിടെ സാബുമോൻ തന്റെ ട്രോഫി ബ്ലസ്ലിക്ക് നൽകുകയായിരുന്നു.

അതേ സമയം വിജയ കിരീടം നേടിയതിന് പിന്നാലെ ദിൽഷ വൻ സൈബർ ആക്രമണമാണ് നേരിട്ടത്. ഡോ. റോബിൻ ഫാൻസിന്റെ വോട്ടുകൾ നേടി വിജയം കിരീടം നേടി എന്നതാണ് ഏറ്റവും കൂടുതലായി കേൾക്കുന്ന വിമർശനം. വിജയിക്കാൻ അർഹതയുണ്ടായിരുന്ന റിയാസ്, ബ്ലസ്ലി എന്നിവരെ പിന്നിലാക്കിയത് റോബിൻ ഫാൻസിന്റെ വോട്ട് കൊണ്ടാണെന്നും അതിനാൽ തന്നെ ഈ വിജയം ദിൽഷക്ക് അർഹതപ്പെട്ടതല്ലെന്നും ഇവർ വിമർശിക്കുന്നു.

ബിഗ്‌ബോസ് മലയാളം സീസൺ 4ൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന ഒരു മത്സരാർത്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. റിയാസ് എന്ന മറ്റൊരു മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ അടിസ്ഥാനത്തിൽ റോബിൻ ബിഗ്‌ബോസിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. തന്റെ കാമുകിയാണ് ദിൽഷ എന്ന് സ്വയം അവകാശപ്പെടുന്ന ഇയാൾ പിന്നീട് തന്റെ ആരാധകരോട് ദിൽഷയ്ക്ക് വേണ്ടി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ബിഗ്‌ബോസ് പ്രേക്ഷകർ ഇപ്പോൾ ദിൽഷയുടെ വിജയത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ആകെ വോട്ടുകളിൽ 38ഓളം ശതമാനം നേടിയാണ് ദിൽഷ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ബ്ലസ്ലിക്ക് 33% വോട്ടുണ്ട്. റോബിൻ ഫാൻസിന്റെ വോട്ട് ഇല്ലായൊരുന്നെങ്കിൽ ദിൽഷ ഒരിക്കലും വിജയിക്കില്ലായിരുന്നുവെന്ന് ബിഗ്‌ബോസ് ആരാധകർ വിലയിരുത്തുന്നു.

ആരാധകരുടെ ഇത്തരം വിമർശനങ്ങളും, വിലയിരുത്തലുകളും അതിരുവിടുമ്പോൾ പലപ്പോഴും അത് അസഭ്യവും, അശ്ലീലവുമായി മാറുന്നുണ്ട്. ബിഗ്‌ബോസ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പുകളിലും, ഏഷ്യാനെറ്റിന്റെ പോസ്റ്റുകൾക്ക് താഴെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയുമാണ് പ്രധാനമായും വിമർശനങ്ങൾ ഉയരുന്നത്.

“ഡോ. റോബിന്റെയും ബ്ലസ്ലിയുടെയും ചോര കുടിച്ച് വീർത്ത അട്ട, നാണം കെട്ട വിജയം, അർഹതയില്ലാത്ത വിജയം, പൈങ്കിളി പ്രേമവും തേപ്പും സമ്മാനിച്ച വിജയം” എന്ന് തുടങ്ങി അസഭ്യങ്ങൾ വരെ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി; ചിത്രം വൈറൽ..

Spread the love

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന ‘ഹോളി വൂണ്ട്. ‌‌

സിനിമയിൽ നിന്ന് പ്രചോദനം; 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച് യുവാവ് ആത്മഹത്യാ ചെയ്തു..

Spread the love

ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.

അപകടങ്ങളിൽ രക്ഷകരാകാൻ ഇനി ചുമട്ടു തൊഴിലാളികളും ; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു..

Spread the love

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ..

Spread the love

നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

നിരവധി ജോലി അവസരങ്ങൾ..

മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാതയ്ക്ക് പുതിയ കരാർ കമ്പനി ; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിന് 75 കോടി പിഴ..

Spread the love

മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകും. ഈ മാസം 25 ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കുമെന്ന് NHAl അറിയിച്ചു. 60 കോടി രൂപയുടെ കരാറാണ് പുതിയ കമ്പനിക്ക് നൽകുക.

This Post Has One Comment

Leave a Reply

You cannot copy content of this page