ബിഗ്‌ബോസ് മലയാളം വിജയിയെ പ്രഖ്യാപിച്ചു..

Spread the love

ബിഗ്‌ബോസ് മലയാളം നാലാം സീസൺ വിജയിയെ പ്രഖ്യാപിച്ചു. ചരിത്രം തിരുത്തിക്കൊണ്ട് ബിഗ്‌ബോസ് മലയാളം സീസൺ 4 വിജയിയായി ദിൽഷ പ്രസന്നനെ തിരഞ്ഞെടുത്തു.

W3Schools.com

രണ്ടാം സ്ഥാനത്തിന് ബ്ലസ്ലിയും, മൂന്നാം സ്ഥാനത്തിന് റിയാസ് സലീമും അർഹരായി. ലക്ഷ്മിപ്രിയ, ധന്യ, സൂരജ് എന്നിവരാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ.

ബിഗ്‌ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ ബിഗ്‌ബോസ് കിരീടം ചൂടുന്നത്. ശക്തമായ പോരാട്ടത്തിനൊടുവിൽ ആയിരുന്നു ദിൽഷയുടെ വിജയം. പ്രേക്ഷകരുടെ വോട്ടിങിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വിജയിയെ തിരഞ്ഞെടുത്തത്. വോട്ടിങ്ങിൽ ബ്ലസ്‌ലി, ദിൽഷ, റിയാസ് എന്നിവരുടെ വോട്ടിങ് നില മാറി മറിഞ്ഞെങ്കിലും അവസാനം വിജയം ദിൽഷയെ തേടിയെത്തുകയായിരുന്നു.

ബിഗ്‌ബോസ് മലയാളം വിജയിയെ പ്രഖ്യാപിക്കുന്നത് ഏഷ്യാനെറ്റിൽ ഇതുവരെ സംപ്രേഷണം ചെയ്തിട്ടില്ലെങ്കിലും ദിൽഷ ബിഗ്‌ബോസ് ട്രോഫി പിടിച്ചു നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്. ദിൽഷ വിജയിച്ചുവെന്ന ഇൻസ്റ്റാഗ്രാം സ്റ്റോറി ഡോക്ടർ റോബിനും പങ്കുവെച്ചിട്ടുണ്ട്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട്‌ ചെയ്യുന്നതിനിടെ ഹൃദയാഘാതം ; മലപ്പുറം സ്വദേശിയ്‌ക്ക് റിയാദിൽ ദാരുണാന്ത്യം

Spread the love

വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. 

ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി..

Spread the love

ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശിയെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്..

Spread the love

കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സ്വാതന്ത്ര്യദിനം കഴിഞ്ഞു. ഉയർത്തിയ കൊടി എന്ത് ചെയ്യണം എന്ന് സംശയം ഉണ്ടോ? ഉത്തരം ഇതാ…..

Spread the love

പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.

ഭക്ഷ്യ ധാന്യങ്ങളില്‍ കീടനാശിനി അടിച്ചു; റേഷന്‍കടയുടെ അംഗീകാരം റദ്ദാക്കി.

Spread the love

ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ ചെന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ..

Spread the love

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു.

This Post Has 2 Comments

Leave a Reply

You cannot copy content of this page