ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ കുത്തനെ വർധിപ്പിക്കുന്നു, ഇന്ത്യയെ ബാധിക്കുമോ?

Spread the love

ചില രാജ്യങ്ങളിൽ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ കുത്തനെ ഉയർത്തിയേക്കുമെന്നാണ് പുതിയ റിപ്പോർട്ട്.അടുത്ത സെപ്റ്റംബറിൽ നിരക്ക് വർധന സംഭവിക്കുമെന്നാണ് കരുതുന്നത്.43 ശതമാനം വരെ നിരക്കുകൾ വർധിപ്പിക്കുമെന്നും വിവിധ രാജ്യങ്ങളിൽ വില വർധനവ് ഒരുപോലെയാകില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

W3Schools.com

43 ശതമാനം വില വർധനവായിരിക്കും ഫ്രാൻസിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്. ഫ്രാൻസിൽ താമസിക്കുന്നവർക്ക് പ്രതിവർഷം 69.90 യൂറോ (ഏകദേശം 5,640 രൂപ) നൽകേണ്ടിവരും. ഇറ്റലിയിലും സ്പെയിനിലും നിരക്ക് 49.90 യൂറോ (ഏകദേശം 4,032 രൂപ) ആയിരിക്കും. 39 ശതമാനം വർധനയാണിത്. ബ്രിട്ടനിലെ വാർഷിക നിരക്ക് 95 പൗണ്ട് (ഏകദേശം 9,070 രൂപ) ആയിരിക്കുമെന്നും റിപ്പോർട്ടുണ്ട്. ജർമനിയിൽ താമസിക്കുന്നവർക്ക് 89.90 യൂറോ (ഏകദേശം 8,590 രൂപ) നൽകേണ്ടിവരും. യുഎസ് കഴിഞ്ഞാൽ ആമസോണിന്റെ മൂന്നാമത്തെ വലിയ വിപണിയാണ് ബ്രിട്ടൻ.

നിരക്ക് വർധിപ്പിക്കുന്ന ആമസോണിന്റെ പട്ടികയിൽ ഇന്ത്യ ഇല്ല. 2021 ഒക്ടോബറിലായിരുന്നു ആമസോൺ പ്രൈം ഇന്ത്യയിലെ നിരക്കുകൾ കൂട്ടിയത്.ആമസോൺ പ്രൈമിന്റെ പ്രതിമാസ നിരക്ക് ഇന്ത്യയിൽ 129 രൂപയിൽ നിന്ന് 179 രൂപയായി ഉയർത്തുകയായിരുന്നു. മൂന്ന് മാസത്തേക്കുള്ള നിരക്ക് 459 രൂപയും പ്രതിവർഷം 1,499 രൂപയുമാണ്.



ഈ വർഷം ഫെബ്രുവരിയിൽ ആമസോൺ പ്രൈം യുഎസിലെ നിരക്കുകൾ 20 ശതമാനവും വർധിപ്പിച്ചിരുന്നു.ആമസോൺ പ്രൈം അംഗത്വ നിരക്ക് അമേരിക്കയിൽ പ്രതിമാസം 14.99 ഡോളർ (ഏകദേശം 1,120 രൂപ) ആണ്. അമേരിക്കയിൽ ആമസോൺ പ്രൈമിന്റെ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ ചെലവ് 139 ഡോളർ ആണ് (ഏകദേശം 10,300 രൂപ).



വർധിച്ച പണപ്പെരുപ്പവും അധിക പ്രവർത്തനച്ചെലവുകളമാണ് ആമസോൺ പ്രൈം അംഗത്വ നിരക്ക് വർധിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണം.മികച്ച ഉള്ളടക്കം സമയബന്ധിതമായി എത്തിക്കുന്നതിന് വിലവർധന അനിവാര്യമാണെന്ന് ആമസോൺ നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.

About Post Author

Related Posts

സിനിമയിൽ നിന്ന് പ്രചോദനം; 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച് യുവാവ് ആത്മഹത്യാ ചെയ്തു..

Spread the love

ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.

അപകടങ്ങളിൽ രക്ഷകരാകാൻ ഇനി ചുമട്ടു തൊഴിലാളികളും ; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു..

Spread the love

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ..

Spread the love

നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

നിരവധി ജോലി അവസരങ്ങൾ..

മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാതയ്ക്ക് പുതിയ കരാർ കമ്പനി ; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിന് 75 കോടി പിഴ..

Spread the love

മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകും. ഈ മാസം 25 ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കുമെന്ന് NHAl അറിയിച്ചു. 60 കോടി രൂപയുടെ കരാറാണ് പുതിയ കമ്പനിക്ക് നൽകുക.

ജില്ലയിൽ വീണ്ടും മിന്നൽ ചുഴലി..

Spread the love

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഒല്ലൂർ ക്രിസ്റ്റഫർ നഗർ പ്രദേശത്ത് മിന്നൽ ചുഴലിയിൽ വീടിന്‍റെ മേൽക്കൂര പറന്നു പോയി. വൈദ്യുത പോസ്റ്റും ഒടിഞ്ഞു. മേൽക്കൂര പറന്ന് അടുത്തുള്ള സെയിന്‍റ് റാഫേൽ സ്കൂൾ കോമ്പൗണ്ടിൽ വീണു

Leave a Reply

You cannot copy content of this page