
കടപ്പുറം : കടൽ ക്ഷോഭം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന തീരത്തിനും ദുരിതം പേറുന്ന ജനതക്കും ശാശ്വത പരിഹാരം തേടി കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് നാലിന് ഗ്രാമപഞ്ചായത്ത് ഹാളിൽ സർവകക്ഷിയോഗം ചേരുന്നു.
കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിലെ ഐക്യകണ്ഠേനയുള്ള തീരുമാനപ്രകാരമാണ് സർവ്വകക്ഷിയോഗം ചേരുന്നത്. കാലങ്ങളായുള്ള കടൽക്ഷോഭം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും പരിഹാരം കാണുന്നതിനും കൂടെ കടപ്പുറം സിഎച്ച്സി യിലെ കിടത്തി ചികിത്സ പുനരാരംഭിക്കുവാനും നാടിന്റെ മറ്റ് പ്രധാന വികസന വിഷയങ്ങൾക്കും പരിഹാരം കണ്ടെത്തുക എന്നതും സർവ്വകക്ഷി യോഗത്തിന്റെ ഉദ്ദേശ്യ ലക്ഷ്യമാണ്.
ഇന്നലെ ചേർന്ന ഭരണസമിതി യോഗത്തിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന താജുദ്ദീൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മൂക്കൻ കാഞ്ചന, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വാലിഹ ഷൗക്കത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ചന്ദ്ര ൻ , ഷിജ രാജാകൃഷ്ണൻ, മുഹമ്മദ് നാസിഫ്, എ വി അബ്ദുൽ ഗഫൂർ, പി മുഹമ്മദ് ,ടി ആർ ഇബ്രാഹിം, റാഹില വഹാബ്, സുനിത പ്രസാദ് എന്നിവർ പങ്കെടുത്തു.