
കോഴിക്കോട്: ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണത്തില്‍ പൊലീസും എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി യൂത്ത് ലീഗ് രംഗത്ത് വന്നിരിക്കുന്നു. മര്‍ദനമേറ്റ ഡിവൈഎഫ്ഐ പ്രവര്ത്തകന് ജിഷ്ണു നല്കിയ മൊഴിയില്‍ ആക്രമിച്ചവരുടെ പേരു പറയുന്നുണ്ടായിരുന്നു. യഥാര്‍ത്ഥ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരില്‍ ഒരാളെപ്പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് യൂത്ത് ലീഗ് ജില്ലാ അധ്യക്ഷന്‍ മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞിട്ടുണ്ട്.
‘എസ്ഡിപിഐ ആണ് ആക്രമണം ആസൂത്രണം ചെയ്തത്. ജിഷ്ണുവിനെ മര്‍ദ്ദിച്ചതും വീഡിയോ എടുത്ത് പ്രചരിപ്പിച്ചതും എസ്ഡിപിഐ പ്രവര്‍ത്തകർ തന്നെയാണ്. എന്നാല്‍ അവരെ അറസ്റ്റ് ചെയ്യാതെ നിരപരാധികളായ മുസ്ലീം ലീഗ് പ്രവര്‍കരെ വേട്ടയാടികൊണ്ടിരിക്കുകയാണ്. അര്‍ധ രാത്രിയില്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും. ഇനിയും ഇത് തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.’ മിസ്ഹബ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ജിഷ്ണുവിനെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊണ്ടിരിക്കുകയാണ് എന്ന വിവരമറിഞ്ഞ് ഓടിയെത്തിയ ലീഗ് പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്. സ്ഥലത്തുണ്ടായവരുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ സത്യം പുറത്ത് വരുമെന്നും യുത്ത് ലീഗ് നേതൃത്വം അഭിപ്രായപ്പെട്ടിട്ടുണ്ട്. കലാപമുണ്ടാക്കുന്നവരെ സംരക്ഷിക്കുന്നത് നാടിന്റെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതാണ്. സംഭവത്തില്‍ പൊലീസും എസ്ഡിപിഐയും തമ്മിലുള്ള അന്തര്‍ധാര പുറത്ത് കൊണ്ട് വരണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്ത സമ്മേളനത്തില്‍ യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം നിസാര്‍ ചേലേരി, ബാലുശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി സി കെ ഷാക്കീര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു