
കാറ്റിൻ്റെ പറുദീസയാണ് ചതുരംഗപ്പാറ.
ഇടുക്കി ജില്ലയിൽ ഉടുമ്പൻചോലയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. ചതുരംഗപ്പാറ കവലയിൽ നിന്നും മുകളിക്ക് കയറിയാണ് വ്യൂ പോയിന്റിൽ എത്തുന്നത്. കവലയിൽ നിന്നും രണ്ട് കിലോമീറ്റർ മുകളിലേക്ക് കയറ്റം കയറിവേണം എത്താൻ.
എങ്ങും പശ്ചിമഘട്ടത്തിന്റെ പച്ചപ്പും കാറ്റാടിപ്പാടവും ചുറ്റും നോക്കിയാല്‍ കണ്ണില്‍ നിറയുന്ന മനോഹരകാഴ്ചകളുമെല്ലാം ചതുരംഗപ്പാറയിലേക്ക് നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.

ട്രെക്കിങ് ഇഷ്ടപ്പെടുന്നവരുടെ പറുദീസ കൂടിയാണ് ഇവിടം. തമിഴ്നാടിന്റെ സുന്ദരമായ വിദൂര കാഴ്ചകൾ നൽകുന്ന വ്യൂപോയിന്റാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മനോഹാരിതയാര്‍ന്ന ഗ്രാമങ്ങളുടേയും കൃഷിയിടങ്ങളുടേയും പട്ടണങ്ങളുടെയും കാഴ്ചകള്‍ ഇവിടെ നിന്നും കാണാം. നല്ല രീതിയില്‍ കാറ്റു വീശുന്ന സ്ഥലമായതിനാൽ നിരവധി കാറ്റാടി യന്ത്രങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.മലമുകളിലെ കാറ്റാടിപ്പാടത്തെത്തിയാൽ അടിവാരത്ത് തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ കാഴ്ചയും, അണക്കരമെട്ട്,പുഷ്പക്കണ്ടം, തേവാരംമെട്ട്, മാൻകുത്തിമേട് പ്രദേശങ്ങളുടെ വിദൂരദൃശ്യങ്ങൾ മനോഹരമാണ്..