അതിശയിപ്പിക്കും ചൊക്രമുടി; കൊടും വനത്തിന്റെ വശ്യമനോഹാരിത..

Spread the love

മൂന്നാറിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഒന്നാണ് ചൊക്രമുടി. മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങളും ചാറ്റല്‍മഴക്കൊപ്പം ഓടിയെത്തുന്ന തണുത്ത കാറ്റും ആനമുടി കൊടുമുടിയുടെയും ഇടുക്കി അണക്കെട്ടിന്‍റെയും മനോഹരമായ കാഴ്ചയുമെല്ലാം ചൊക്രമുടിയെ സ്പെഷ്യലാക്കുന്നു. ഏകദേശം 7,200 അടി ഉയരമുള്ള കൊടുമുടിയില്‍ നിന്നുള്ള സൂര്യോദയക്കാഴ്ചയ്ക്കും ആരാധകര്‍ ഏറെയാണ്‌.

ഇരവികുളം ദേശീയോദ്യാനത്തിന്‍റെ ഡിവിഷനിലാണ് കൊടുമുടി സ്ഥിതിചെയ്യുന്നത്. നിത്യഹരിത ഷോല വനങ്ങളാണ് ഇവിടെ ഏറെയുമുള്ളത്. നീലഗിരി താര്‍സ് , ഗൗറുകൾ, ഏഷ്യൻ ആനകൾ തുടങ്ങി അപൂർവയിനം സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസ കേന്ദ്രമാണ് ചൊക്രമുടി. മൂന്നാറില്‍ എത്തിച്ചേരുന്ന സഞ്ചാരികളില്‍ പലരും ചൊക്രമുടിയുടെ സൗന്ദര്യത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടേക്ക് ട്രെക്കിങ് നടത്താറുണ്ട്‌. എന്നാല്‍ ദേശീയോദ്യാന പ്രദേശമായതുകൊണ്ട് തന്നെ ട്രെക്കിങ്ങിന് മുൻപ് വനം വകുപ്പിന്‍റെ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്.

W3Schools.com

ചൊക്രമുടി കൊടുമുടിയിലേക്കുള്ള ട്രെക്കിങ് പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം മാത്രം മതിയാകും. താരതമ്യേന എളുപ്പമുള്ള ട്രെക്കിങ്ങാണിത്. ഏകദേശം 10 കിലോമീറ്റര്‍ ദൂരം 3-5 മണിക്കൂറിനുള്ളിൽ നടന്നുകയറാനാവും. വിസ്മയകരമായ ഒരു തുടക്കം ആഗ്രഹിക്കുന്ന അമേച്വർ ട്രെക്കിങ് യാത്രക്കാർക്ക് അനുയോജ്യമായ സ്ഥലമാണ് ചൊക്രമുടിയിലെ ഈ ട്രെക്കിങ് സ്പോട്ട്.

Related Posts

എറണാംകുളം-ഗുരുവായൂർ ദേശീയ പാതയിൽ ഇന്നും ഗതാഗത നിയന്ത്രണം തുടരും; ഗതാഗത കുരുക്ക് രൂക്ഷം.

Spread the love

സമാനമായ രീതിയിൽ ചാവക്കാട് നിന്നും മണത്തല മുല്ലത്തറ വഴി വാഹനങ്ങൾ മൂന്നാംകല്ല് സെന്ററിൽ എത്തുന്ന രീതിയിലാണ് തിരിച്ചു വിടുന്നത്.

ടോളിന് സമീപം ദേശീയപാതയ്‌ക്കരികിൽ വലിയ ചീനി മരം കട പുഴകി വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.

Spread the love

തെക്കേത്തലക്കൽ ജുമാഅത് പള്ളിക്ക് സമീപത്തെ ദേശീയ പാതയോട് ചേർന്ന് നിൽക്കുന്ന ചീനി മരങ്ങളിൽ ഒന്നാണ് പുലർച്ചെ കടപുഴക്കി വീണത്.

വിസ്മയിപ്പിക്കും വീഴുമല..

Spread the love

വീഴുമല വരാൻ ആഗ്രഹിക്കുന്നവർ മാക്സിമം കാലത്ത് 9 മണിക്ക് മുൻപ് ആയോ അല്ലെങ്കിൽ വൈകുന്നേരം 4 മണിക്ക് ശേഷമോ വരാൻ ശ്രമിക്കുക.

ഗോ ഫസ്റ്റിന് കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് നേരിട്ട് ഫ്ളൈറ്റ്: 28ന് ആരംഭിക്കും.

Spread the love

രാജ്യാന്തര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് (മുൻ ഗോ എയർ) ഈ മാസം 28 മുതൽ കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് വിമാന സർവീസ് തുടങ്ങും. ആഴ്ചയിൽ മൂന്ന് ദിവസം നേരിട്ട് ഫ്ളൈറ്റുകൾ ഉണ്ടാകും.

കുറ്റകൃത്യങ്ങൾ തടയാൻ തൃശൂർ സിറ്റി പോലീസിന്റെ മൂന്നാം കണ്ണ്; കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനം ഇനി തൃശൂരിന് സ്വന്തം.

Spread the love

ഇന്ന് കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനമായി മാറിയിരിക്കുകയാണ് തൃശൂർ സിറ്റി പോലീസിന്റെ സിസിടിവി ക്യാമറ നെറ്റ് വർക്ക്.

പൂവിട്ടു പൂജിക്കണം ഈ പൂജയെ; ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു ജീവൻ രക്ഷിക്കാനായി.

Spread the love

ഉടനെ തെ‍ാട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും ബസ് തിരിച്ച് നേരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് പാഞ്ഞു പോവുകയും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

Leave a Reply

You cannot copy content of this page