പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മ പിടിയിൽ ; ഒളിച്ചോടുന്നത് മൂന്നാം തവണ..

Spread the love

കല്ലമ്പലം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂര്‍ പെരുങ്കുളം ബി എസ് മന്‍സിലില്‍ സജിമോന്‍ എന്ന 43കാരനും കല്ലറ പാങ്ങോട് തുമ്പോട് ഏറത്തു വീട്ടില്‍ ഷഹന എന്ന 34കാരിയുമാണ് മക്കളെയും പങ്കാളികളെയും ഉപേക്ഷിച്ച് ഒളിച്ചോടിയത്. ഇവരെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.

W3Schools.com

മൂന്ന് മക്കളുടെ അമ്മയാണ് ഷഹന. 12, 9,7 വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് ഷഹന കഴിഞ്ഞ മാസം 13ന് കാമുകനായ സജിമോനോടൊപ്പം ഒളിച്ചോടി പോയത്. വിവാഹിതനായ സജിമോനും മൂന്ന് മക്കള്‍ ഉണ്ട്. ഷഹനയെ കാണാനില്ലെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

ബാലനീതി വകുപ്പ് പ്രകാരം കേസെടുത്ത് പള്ളിക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും അധികം ദൂരത്തേക്ക് പോയിട്ടില്ല എന്ന് കണ്ടെത്തി. ഒടുവില്‍ ഇരുവരെയും അഞ്ചലിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. നേരത്തെയും രണ്ട് പ്രാവശ്യം ഷഹന കാമുകന്മാരോടൊപ്പം ഒളിച്ചോടിയിട്ടുണ്ട്. ആറ്റിങ്ങള്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഇത് ഏറ്റവും മനോഹരമായ ഘട്ടം ; പുതിയ വിശേഷം പങ്കുവെച്ച് പേർളി മാണി..

Spread the love

ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ തൃശൂരിലെത്തിച്ച് പീഡിപ്പിച്ചു ; രണ്ട് പേർ പിടിയിൽ..

Spread the love

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. രണ്ട് ദിവസം മുമ്പാണ് മഹിളാ മന്ദിരത്തിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായത്.

ഖത്തറിൽ വാഹനാപകടം ; ചാവക്കാട് സ്വദേശിക്ക് ദാരുണാന്ത്യം..

Spread the love

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.

പ്രായമായി, ഇനിയില്ല ; നിർണായക തീരുമാനവുമായി ഷാരൂഖ് ഖാൻ..

Spread the love

അതിന്റെ പ്രായം കഴിഞ്ഞതായി തോന്നുന്നുവെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ.

പല്ലൻ ഷൈജു വീണ്ടും പിടിയിൽ..

Spread the love

കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് പല്ലൻ ഷൈജുവിനെ പിടികൂടിയത്.

മുഖ്യമന്ത്രിയുടെ വസതിയിൽ കാലിത്തൊഴുത്ത് നിർമിക്കുന്നു ; അനുവദിച്ചത് 42.90 ലക്ഷം..

Spread the love

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചുറ്റുമതിൽ പുനർനിർമിക്കുന്നതിനും പുതിയ കാലിത്തൊഴുത്തു പണിയുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചു.

Leave a Reply

You cannot copy content of this page