റെയിൽവേ സ്റ്റേഷനുകളിലെ വൈഫൈ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്നത് ഇതിനൊക്കെയാണ്..

Spread the love

സൗജന്യ വൈഫൈ കിട്ടിയാല്‍ എന്ത് ചെയ്യും ആളുകള്‍, എന്തും ചെയ്യാം അല്ലേ? റെയില്‍വേ സ്റ്റേഷനില്‍ സൗജന്യ വൈഫൈ നല്‍കുന്നത് ആളുകള്‍ക്ക് നല്ല യാത്രാനുഭവത്തിന് വേണ്ടിയാണ്. സ്ഥലങ്ങൾ തിരയാനും, ട്രെയിനിൽ വന്നിറങ്ങിയാൽ ക്യാബ് ബുക്ക് ചെയ്യാനും, അത്യാവശ്യ കാര്യങ്ങൾ പരിശോധിക്കാനുമൊക്കെയാണ് ഇത് ഉപയോഗിക്കേണ്ടത്.

W3Schools.com

എന്നാല്‍, പലപ്പോഴും ആളുകള്‍ അതുപയോഗിക്കുന്നത് വേറെ പല ആവശ്യങ്ങള്‍ക്കും ആണ്. പ്രത്യേകിച്ച്‌ സെക്കന്തരാബാദ് സ്റ്റേഷനിലെ വൈഫൈ. ലൈംഗിക ഉള്ളടക്കം കാണാനും ഡൗണ്‍ലോഡ് ചെയ്യാനുമാണ് ഇപ്പോള്‍ ഈ സേവനം പ്രധാനമായും ഉപയോഗിക്കുന്നതെന്ന് RailTel കണ്ടെത്തിയിരിക്കയാണ്.

അശ്ലീല ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ഒന്നാം സ്ഥാനത്താണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്‌, സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് സെക്കന്തരാബാദാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്, വിജയവാഡ, തിരുപ്പതി എന്നിവയുണ്ട്. റെയില്‍‌ടെല്‍ പറയുന്നതനുസരിച്ച്‌, സെക്കന്തരാബാദിലും വിജയവാഡയിലും നടക്കുന്ന എല്ലാ സെര്‍ച്ചിം​ഗിന്റെയും ഡൗണ്‍ലോഡുകളുടെയും 35% -വും അശ്ലീലമാണ്.

റെയില്‍വേ സ്റ്റേഷനുകളില്‍, RailTel ആദ്യത്തെ 30 മിനിറ്റ് സൗജന്യ Wi-Fi നല്‍കും. ആദ്യ അര മണിക്കൂര്‍ സെഷന്‍ അവസാനിച്ചതിന് ശേഷം ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പണം നല്‍കണം. TOI -യുമായുള്ള സംഭാഷണത്തില്‍ ഒരു മുതിര്‍ന്ന റെയില്‍ടെല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതിങ്ങനെ, “ഞങ്ങളുടെ ഗേറ്റ്‌വേ ഡാറ്റ കാണിക്കുന്നത് മിക്കവാറും വൈഫൈ ഉപയോ​ഗിച്ച്‌ തിരഞ്ഞിരിക്കുന്നത് അശ്ലീല ഉള്ളടക്കങ്ങളാണ് എന്നാണ്. നൂറുകണക്കിന് അശ്ലീല വെബ്‌സൈറ്റുകള്‍ ആക്‌സസ് ചെയ്യാനാവാത്തതാണ്. എന്നാല്‍, VPN -ഉം മറ്റും ഉപയോ​ഗിച്ചും ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാത്തതുമായ കണ്ടന്റുകള്‍ കാണുന്നവരും ഡൗണ്‍ലോഡ് ചെയ്യുന്നവരും കൂടുതലാണ്.”

അദ്ദേഹം കൂട്ടിച്ചേര്‍ത്തു, “ഏകദേശം 30 മിനിറ്റ് ഡാറ്റ സെഷനില്‍ ഒരു ഉപയോക്താവ് ശരാശരി 350 MB ഉപയോഗിക്കുന്നു. 350 MB ഡാറ്റ ഉപഭോഗത്തിന്റെ 90% വും പോണ്‍ സൈറ്റുകളില്‍ നിന്നാണ്.” തെലങ്കാനയിലെ സെക്കന്തരാബാദ്, അശ്ലീല ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ മാത്രമല്ല, എസ്‌സി‌ആറിലെ ഉപയോക്താക്കളുടെയും ഡാറ്റ ഉപഭോഗത്തിന്റെയും കാര്യത്തിലും ഒന്നാമതാണ്.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

Leave a Reply

You cannot copy content of this page