
മലപ്പുറം: കൗതുക വണ്ടിയെ കാണാൻ ആളുകൾ എത്തിത്തുടങ്ങിയപ്പോഴേക്കും വിലങ്ങിട്ട് മോട്ടോർ വാഹന വകുപ്പ്.
രജിസ്ട്രേഷന് ചെയ്യേണ്ട വാഹനം ഒരുവര്‍ഷമായിട്ടും രജിസ്ട്രേഷന് ചെയ്യാതെയും , ഇന്‍ഷുറന്‍സ് ഇല്ലാതെയും നിരത്തിലിറക്കിയതിനാ ‘തുക്കുടു’ ഓട്ടോ (ഇലക്ട്രിക്- റിക്ഷ) ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ആര്‍ടിഒ കെ കെ സുരേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം വളാഞ്ചേരി കഞ്ഞിപ്പുര വെച്ച് എ എം വിഐമാരായ വി വിജീഷ്, പി ബോണി എന്നിവരുടെ നേതൃത്വത്തില്‍ പൊക്കിയത്.
ഡല്‍ഹിയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് കഞ്ഞിപ്പുര സ്വദേശി ഈ വാഹനം കേരളത്തിലെത്തിച്ചത്. രജിസ്ട്രേഷന് നിര്‍ബന്ധമായും ചെയ്യേണ്ട വാഹനമായിരുന്നു ഇത് എന്നാല്‍ ഒരു വര്‍ഷത്തിലധികമായിട്ടും രജിസ്ട്രേഷന് ചെയ്യാത്തതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പിടിച്ചത്. അതേ സമയം ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകള്‍ സൂക്ഷിക്കുക., കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിന്നാലെയുണ്ട്.
അവധിദിവസങ്ങളിലും, രാത്രി സമയങ്ങളിലും ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ യാണ് കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് രംഗത്തെത്തിയത്. രാത്രി സമയങ്ങളില്‍ ട്രിപ്പ് മുടക്കുന്നത് മൂലം നിരവധി യാത്രക്കാരാണ് പ്രയാസപ്പെടുന്നത്. അവധിദിവസങ്ങളിലും, ഉച്ച സമയങ്ങളിലും ഇത്തരത്തില്‍ ബസുകള്‍ ട്രിപ്പ് മുടക്കുന്നത് മൂലവും യാത്രക്കാര്‍ പ്രയാസപ്പെടുന്ന പതിവാണ്.
ഇതിനെത്തുടര്‍ന്നാണ് മലപ്പുറം ജില്ലാ ആര്‍ടിഒ കെ കെ സുരേഷ് കുമാറിന്റെ നിര്‍ദ്ദേശം പ്രകാരം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് പരിശോധനയില്‍ 12 ബസുകള്‍ക്കെതിരെ എതിരെ നടപടിയെടുത്തു. 65000 രൂപ പിഴ ഈടാക്കി