എഡിറ്റിങ് സൗകര്യവുമായി വാട്സാപ്പ് ; പുതിയ ഫീച്ചർ ഉടൻ..

Spread the love

ജനപ്രിയ ഇൻസ്റ്റെന്റ് മെസേജിങ് ആപ്പായ വാട്സ് ആപ്പ് വീണ്ടും പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ്. ഇനി മുതൽ വാട്സ് ആപ്പിൽ അയച്ച മെസേജുകൾ നിങ്ങൾക്ക് എഡിറ്റ് ചെയ്യാൻ കഴിയും. വാട്സ് ആപ്പിന്റെ ഈ പുതിയ ഫീച്ചർ ബീറ്റ പതിപ്പിലായിരിക്കും ആദ്യം പരീക്ഷിക്കുക.നിലവിൽ വാട്സ് ആപ്പിന് പ്രത്യേക എഡിറ്റ് ഓപ്ഷനുകളില്ല. ഒരിക്കൽ അയച്ച മെസേജ് ഡിലിറ്റ് ചെയ്യാൻ മാത്രമേ നിലവിൽ പറ്റൂ. പുതിയ ഫീച്ചർ വരുന്നതോടെ നിങ്ങൾ ആർക്കെങ്കിലും അയച്ച മെസേജുകൾ ഡിലിറ്റ് ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാൻ കഴിയും. വാട്സ് ആപ്പുമായി ബന്ധപ്പെട്ട എല്ലാ പുതിയ കണ്ടെത്തലുകളും നടത്തുന്ന വെബ്സൈറ്റായ വാബറ്റെയ്ൻഫോ ആണ് ഈ പുതിയ ഫീച്ചറിന്റെയും ഉറവിടം.

മെസേജുകൾക്ക് റിയാക്ഷൻ നൽകാൻ കഴിയുന്ന ഫീച്ച‍‍ർ വാട്സ് ആപ്പ് നേരത്തെ ഉപയോക്താക്കൾക്കായി നൽകിയിരുന്നു. അതോടൊപ്പം ആരും അറിയാതെ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റാകാനുമുള്ള ഓപ്ഷനും വാട്സ് ആപ്പ് നൽകി. ഇപ്പോൾ വാട്സ് ആപ്പ് ഉപയോക്താക്കൾക്കായി എഡിറ്റ് ഓപ്ഷൻ കൂടി നൽകുകയാണ്.അഞ്ച് വർഷം മുമ്പ് ഈ ഫീച്ചർ കൊണ്ടുവരാൻ വാട്സ് ആപ്പ് തീരുമാനിച്ചെങ്കിലും ട്വിറ്റർ എഡിറ്റ് ഓപ്ഷൻ കൊണ്ടുവരുമെന്ന് അറിയിച്ചതോടെ വാട്സ് ആപ്പ് പിൻവലിയുകയായിരുന്നു. ഒടുവിൽ അഞ്ച് വർഷത്തെ ഇളവേളക്ക് ശേഷം എഡിറ്റിംഗ് ഫീച്ചർ കൊണ്ടുവന്നിരിക്കുകയാണ് വാട്സ് ആപ്പ്. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എഡിറ്റ് ഫീച്ചറന്റെ സ്ക്രീൻഷോട്ട് വാട്സ് ആപ്പ് പുറത്തുവിട്ടിരുന്നു.

എഡിറ്റ് ഓപ്ഷൻ ഉപയോഗിക്കുന്നത് ഇങ്ങനെ..

▪️ആദ്യം നിങ്ങൾ അയച്ച മെസേജിൽ ക്ലിക്ക് ചെയ്യുക.

▪️ഓപ്പണായി വരുന്ന സ്ക്രീനിൽ എഡിറ്റ് ഓപ്ഷൻ കാണാം.

▪️നേരത്തെ സെലക്ട് ചെയ്ത മെസേജ് ഇവിടെ എഡിറ്റ് ചെയ്യാം.

▪️മെസേജുകളിലെ അക്ഷരതെറ്റുകളും ഗ്രാമർ തെറ്റുകളും ഇവിടെ തിരുത്താൻ കഴിയും.

▪️എഡിറ്റ് ചെയ്ത മെസേജിൽ ക്ലിക്ക് ചെയ്താൽ എഡിറ്റ് ചെയ്യപ്പെട്ട മെസേജ് നിങ്ങൾ അയച്ചയാൾക്ക് കൃത്യമായി കിട്ടും.

എഡിറ്റ് ചെയ്ത സന്ദേശങ്ങളുടെ ഹിസ്റ്ററി പിന്നീട് കാണാൻ കഴിയില്ല. എന്നാൽ പുതിയ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് തന്നെ ഫീച്ചറിൽ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ആൻഡ്രോയിഡിലെ വാട്സ് ആപ്പ് ബീറ്റയിൽ ഈ ഫീച്ചർ പരീക്ഷിച്ച് വരുകയാണെന്നും ഐഒഎസിനും ഡെസ്‌ക്‌ടോപ്പിലെ വാട്സ് ആപ്പ് ബീറ്റയിലും ഇതേ ഫീച്ചർ കൊണ്ടുവരാനുമുള്ള തയ്യാറെടുപ്പിലുമാണെന്നുമാണ് വാട്സ് ആപ്പ് പുറത്തു വിടുന്ന വിവരങ്ങൾ. എപ്പോഴാണ് പുതിയ അപ്ഡേഷൻ വരുകയെന്നതിൽ വ്യക്തയില്ല. എന്നാലും പുതിയ ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക്ക് സന്ദേശങ്ങളിലെ തെറ്റുകൾ എപ്പോൾ വേണമെങ്കിലും തിരുത്തി അയയ്ക്കാൻ കഴിയും.

W3Schools.com

Related Posts

വാട്സാപ്പ് വീഡിയോ കോളിൽ ‘അവതാറും’ ; തകർപ്പൻ ഫീച്ചർ വരുന്നു..

Spread the love

പുതിയ അപ്ഡേഷൻ വരുന്നതോടെ വാട്ട്‌സ്ആപ്പ് വീഡിയോ കോളുകൾക്കിടയ്ക്ക് ഉപയോക്താക്കൾക്ക് അവരുടെ അവതാറിലേക്ക് മാറാൻ കഴിഞ്ഞേക്കും.

ക്രിപ്റ്റോ കറൻസികളുടെ വില ഇടിയുന്നു..

Spread the love

നിലവിൽ ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾ കനത്ത തകർച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് .

മാസം 19 രൂപ ; ഉപഭോക്താക്കളെ ആകർഷിച്ച് ബിഎസ്എൻഎൽ..

Spread the love

വോയ്‌സ് റെയ്റ്റ് കട്ടർ എന്നതാണ് പ്ലാനിന്റെ പേര്. മുപ്പത് ദിവസത്തേക്ക് ഫോൺ നമ്പർ കട്ടാവാതെ സൂക്ഷിക്കാൻ ഉപഭോക്താവിന് 19 രൂപയ്ക്ക് റീചാർജ് ചെയ്താൽ മതി.

പ്ലസ്ടു പരീക്ഷാഫലം വേഗത്തിൽ അറിയാം ; ഈ വഴികൾ പരീക്ഷിക്കൂ..

Spread the love

നിലവിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം അറിയാൻ ആശ്രയിക്കാവുന്ന വെബ്‌സൈറ്റുകൾ ഇവയെല്ലാമാണ്.

വഴക്കുമ്പാറയിലെ ഓവർ ബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് മണ്ണ് ഇടിച്ചിട്ട സംഭവം; അതോറിറ്റിക്ക് എതിരെ മന്ത്രി കെ.രാജൻ, അതോറിറ്റിയുടെ നിലപാട് ധിക്കാരപരമെന്നും മന്ത്രി.

Spread the love

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ഒരു നിർമാണ പ്രവർത്തനവും നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു.

അഗ്നിപഥ് ; വാട്സാപ്പ് ഗ്രൂപ്പുകൾക്ക് നിരോധനം..

Spread the love

പദ്ധതിയെ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒരു വസ്തുതാ പരിശോധനാ ലൈനും തുറന്നിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

Leave a Reply

You cannot copy content of this page