പ്ലസ്ടു പരീക്ഷാഫലം വേഗത്തിൽ അറിയാം ; ഈ വഴികൾ പരീക്ഷിക്കൂ..

Spread the love

ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക.

W3Schools.com

വിദ്യാഭ്യാസ മന്ത്രി പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ഫലങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായി തുടങ്ങും. എന്നാൽ, പലപ്പോഴും കൂടുതൽ പേർ ഒരേ സമയം ഒന്നിച്ച് ഈ സൈറ്റുകളിൽ കയറുന്നത് മൂലം പരീക്ഷാഫലം വൈകുന്നത് സ്ഥിരം സംഭവമാണ്. ഇത് മറികടക്കാൻ സർക്കാർ നിരവധി മാർഗങ്ങൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നും വിജയം കണ്ടിട്ടില്ല എന്നതാണ് സത്യം.

നിലവിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം അറിയാൻ ആശ്രയിക്കാവുന്ന വെബ്‌സൈറ്റുകൾ ഇവയെല്ലാമാണ്.

 1. http://www.prd.kerala.gov.in
 2. http://examresults.kerala.gov.in
 3. http://keralaresults.nic.in
 4. http://dhsekerala.gov.in
 5. http://pareekshabhavan.kerala.gov.in
 6. http://results.kite.kerala.gov.in

ഈ വെബ്‌സൈറ്റുകൾക്ക് പുറമെ പി.ആർ.ഡി ലൈവ് (PRD LIVE) അപ്പ്ളിക്കേഷനിലും പരീക്ഷാഫലം അറിയാൻ സാധിക്കും.

ഈ വെബ്‌സൈറ്റുകളിൽ നിന്നും ഫലം വേഗത്തിലറിയുന്നതിന് സഹായിച്ചേക്കാവുന്ന ചില മാർഗങ്ങൾ നോക്കാം.

 1. നിരവധി തവണ റീലോഡ് ചെയ്ത് നോക്കാം

വെബ്‌സൈറ്റിൽ ഹൈ ട്രാഫിക്ക് ഉണ്ടെങ്കിൽ കൂടുതൽ തവണ റീലോഡ് ചെയ്യുക എന്നത് തന്നെയാണ് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കാറുള്ള വഴി. ഇത്തരത്തിൽ ചെയ്യുന്നത് മൂലം. വെബ്‌സൈറ്റ് ട്രാഫിക്ക് കുറവ് വരുന്ന മുറയ്ക്ക് സൈറ്റിൽ കയറാനും പരീക്ഷാഫലം പരിശോധിക്കാനും സാധിക്കും.

 1. കമ്പ്യൂട്ടർ ഉപയോഗിക്കാം :

മൊബൈൽ ഫോൺ ഉപയോഗിച്ച് ഫലം പരിശോധിക്കുന്നതിലും നല്ലത് കമ്പ്യൂട്ടർ (പിസി/ലാപ്ടോപ്) ഉപയോഗിക്കുന്നതാണ്.

 1. കൂടുതൽ ടാബുകൾ ഉപയോഗിക്കാം..

ഫോണിൽ ആണെങ്കിലും കമ്പ്യൂട്ടറിൽ ആണെങ്കിലും ഉപയോഗിക്കുന്ന ബ്രൗസറിൽ കൂടുതൽ ടാബുകൾ തുറന്ന് ഒരേ സമയം വ്യത്യസ്ത വെബ്‌സൈറ്റുകൾ പരിശോധിക്കാവുന്നതാണ്.

 1. വിപിഎൻ ഉപയോഗിക്കാം :

വിപിഎൻ അഥവാ വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ഉപയോഗിച്ച് വ്യത്യസ്ത സ്ഥലം തിരഞ്ഞെടുക്കുന്നതിലൂടെ ഗേറ്റ് വേ കൂടുതൽ ഓപ്പൺ ആകാനും, പെട്ടെന്ന് സൈറ്റ് തുറന്ന് വരാനും സഹായിക്കും ( എന്നാൽ ചില സൈറ്റുകൽളിലേക്ക് ഇന്ത്യയിൽ നിന്ന് മാത്രമേ പ്രവേശനം ഉണ്ടാകൂ)

 1. വിദേശത്ത് ഉള്ളവരോട് പറയാം.

വിപിഎൻ ഉപയോഗിക്കുന്നതിന് പകരം വിദേശത്ത് ഉള്ള സുഹൃത്തുക്കളോടൊ ബന്ധുക്കളോടോ നമ്മുടെ പരീക്ഷാഫലം പരിശോധിച്ച് തരാൻ പറയാവുന്നതാണ്. ഇതും ഒരു പക്ഷെ സൈറ്റിൽ നിന്നും കൂടുതൽ വേഗത്തിൽ ഫലം ലഭ്യമാകുന്നതിന് കാരണമാകും.

ഇത്രയും വഴികൾ നമുക്ക് പരീക്ഷിച്ച് നോക്കാമെങ്കിലും ഏറ്റവും നല്ലത് കാത്തിരിക്കുക എന്നത് തന്നെയാണ്. കാരണം, പരീക്ഷാഫലം ഒരിക്കലും തന്നെ മാറുകയില്ല. 11 മണിയോടെ ഓപ്പൺ ആകുന്ന സൈറ്റ് ഉച്ചയ്ക്ക് ഒരിമണിയോടെ ട്രാഫിക്ക് കുറഞ്ഞ് എളുപ്പത്തിൽ ലഭ്യമാകും. തന്റെ പരീക്ഷാഫലം എങ്ങനെയാകുമെന്ന് ഭയമില്ലാത്തവർക്ക് പതുക്കെ നോക്കിയാൽ മതിയാകും.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

Leave a Reply

You cannot copy content of this page