
തിരുവനന്തപുരം: ബാലസാഹിത്യകാരി വിമല മേനോൻ(76) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ് അധ്യാപകനും ഇന്റീരിയർ ഡിസൈനറുമായിരുന്ന പരേതനായ യു.ജി.മേനോനാണ് ഭർത്താവ്.
‘ഒരാഴ്ച’ എന്ന കൃതിക്ക് 1990-ലെ സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചു. മറ്റു നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ജവഹർ ബാലഭവന്റെയും ഭിന്നശേഷി കുട്ടികൾക്കായുള്ള വെങ്ങാനൂർ ബഡ്സ് സ്പെഷ്യൽ സ്കൂളിന്റെയും പ്രിൻസിപ്പലായിരുന്നു. 21 വർഷം തിരുവനന്തപുരം ചെഷയർ ഹോംസ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറിയുമായിരുന്നു.