രാജ്ഭവൻ മാർച്ചുമായി ബന്ധമില്ല ; നിലപാടറിയിച്ച് സമസ്തയും മുസ്ലിം ലീഗും കേരള മുസ്ലിം ജമാഅത്തും..

Spread the love

മുസ്ലിം കോഓഡിനേഷന്‍ എന്ന പേരില്‍ നാളെ നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചുമായി ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ. സമസ്തയുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയുള്ള ഇത്തരം പരിപാടികള്‍ക്ക് സംഘടനയുമായി ബന്ധമുണ്ടായിരിക്കുന്നതല്ലെന്നും വ്യക്തമാക്കി. മാര്‍ച്ചുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പേര് ഉള്‍പ്പെടുത്തിയുള്ള പ്രചാരണ പോസ്റ്ററുകളും മെസ്സേജുകളും സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയുള്ള ഇത്തരം പരിപാടികള്‍ക്ക് സമസ്തയുമായി ബന്ധമുണ്ടായിരിക്കുന്നതല്ലെന്നും വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.

W3Schools.com

പ്രവാചകനിന്ദക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ശക്തിയായി പ്രതിഷേധിക്കുകയും കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സമസ്തയുടെ പോഷക ഘടകമായ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകള്‍ക്ക് മുമ്പിലും കഴിഞ്ഞ ദിവസം മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഏത് പരിപാടികളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനുമതിക്കും അംഗീകാരത്തിനും വിധേയമായി മാത്രമേ സംഘടിപ്പിക്കാവൂ എന്നും കീഴ്ഘടകങ്ങളോട് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചതായും സമസ്ത ഓഫീസില്‍ നിന്നും അറിയിച്ചു.

നാളത്തെ മാര്‍ച്ചുമായി യാതൊരു ബന്ധവുമില്ലെന്ന് കേരള മുസ്‌ലിം ജമാ അത്തും വ്യക്തമാക്കി. മാര്‍ച്ചില്‍ കേരള മുസ്‌ലിം ജമാ അത്ത് പങ്കെടുക്കുമെന്ന പ്രചരണം തികച്ചും വാസ്തവ വിരുദ്ധമാണെന്നും ഇത്തരം പ്രചരണങ്ങളില്‍ ആരും വഞ്ചികരാവരുതെന്നും സംഘടന അറിയിച്ചു. ’14-6-2022ന് തിരുവനന്തപുരം രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് ചില തല്‍പരകക്ഷികള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചാരണം നടത്തുന്നുണ്ട്. ഇതില്‍ കേരള മുസ്ലിം ജമാഅത് പങ്കെടുക്കുന്നുവെന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധമാണെന്നും ഇത്തരം പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാവരുത്’, കേരള മുസ്‌ലിം ജമാ അത്ത് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

മുസ്ലിം ലീഗും നാളെ നടക്കുന്ന രാജ്ഭവൻ മാർച്ചിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. “നാളെ തിരുവനന്തപുരം രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് ചില താത്പര കക്ഷികൾ വിവിധ സംഘടനകളുടെ പേരെഴുതി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അക്കൂട്ടത്തിൽ മുസ്ലിം ലീഗിന്റെ പേരും എഴുതിയിട്ടുണ്ട്. എന്നാൽ മുസ്ലിം ലീഗിന് ഈ പരിപാടിയുമായി യാതൊരു ബന്ധവുമില്ല. വ്യാജ പ്രചാരണം നടത്തി ആശയക്കുഴപ്പമുണ്ടാക്കുകയാണ് ചിലർ. അത്തരം പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുത്.” ലീഗ് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ ടോം ചാക്കോ..

Spread the love

പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

തനിക്ക് രാഷ്ട്രീയം ഇല്ലന്നും സുന്നി മാത്രം ആണെന്നും കാന്തപുരം.

Spread the love

”എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി ആയത്.

പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി..

Spread the love

ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..

Spread the love

ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം ; തടഞ്ഞ് അധികൃതർ..

Spread the love

ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു.

തൃശൂർ ജില്ലയിൽ ജൂൺ 30ന് ഹർത്താൽ..

Spread the love

രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ

Leave a Reply

You cannot copy content of this page