തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ; ആദ്യ റൗണ്ട് പിന്നിട്ടു, യുഡിഎഫിന് അനുകൂലം..

Spread the love

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ യു ഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ട് എണ്ണി തീരുന്ന സമയത്ത് 597 വോട്ടിന്റെ ലീഡിനാണ് ഉമ തോമസ് മുന്നിട്ട് നിന്നിരുന്നതെങ്കിൽ ഇപ്പോൾ ലീഡ് നില 2514ലേക്ക് ഉയർത്തിയിട്ടുണ്ട്. യുഡിഎഫ് -7348, എൽഡിഎഫ് – 4834, ബിജെപി – 888 എന്നിങ്ങനെയാണ് നിലവിലെ വോട്ടു നില.

W3Schools.com

പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉമ തോമസിന് മൂന്നും എല്‍ഡിഎഫിന്റെ ജോ ജോസഫിനും ബിജെപിയുടെ എ എന്‍ രാധാകൃഷ്ണനും രണ്ടു വോട്ടു വീതവും ലഭിച്ചു. മൂന്ന് വോട്ട് അസാധുവുമായി.

പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിയതിന് ശേഷമാണ് ഇലക്‌ട്രോണിക് വോട്ടിം​ഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണാനാരംഭിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണാന്‍ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകളാണ് എണ്ണി തീര്‍ക്കുക. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ പുതിയ ജനപ്രതിനിധി ആരെന്ന് വ്യക്തമാകും.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page