യുഎഇ വീണ്ടും കൊവിഡ്‌ നിയന്ത്രണങ്ങളിലേക്ക്..

Spread the love

അബുദാബി: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. സുരക്ഷ വര്‍ധിപ്പിച്ച് രോഗവ്യാപനം കുറക്കാനായി നിര്‍ദേശങ്ങള്‍ പാലിക്കണം. ഗ്രീന്‍ പാസ് കാലാവധി, മാസ്‌ക് ധരിക്കുക, യാത്ര നിയമങ്ങളിലെ ഭേദഗതികള്‍ തുടങ്ങിയമാറ്റങ്ങളാണ് രാജ്യത്ത് കൊണ്ടുവന്നിരിക്കുന്നത്.

രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവേശിക്കാനും തലസ്ഥാനത്തെ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും നിര്‍ബന്ധമായ അല്‍ഹോസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസ് കാലാവധി കുറച്ചു. 30 ദിവസങ്ങളില്‍ നിന്ന് 14 ദിവസമായാണ് കുറച്ചിട്ടുള്ളത്. ആളുകള്‍ കൂടുന്നിടത്തും വീടുകളിലും മാസ്‌ക് ധരിക്കേണ്ടതാണ്. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടത് വ്യക്തിപരമായ തീരുമാനമാണ്.

വീടിനുള്ളില്‍ മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 3,000 ദിര്‍ഹം വരെ പിഴ ചുമത്തിയിരുന്നു.രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ 10 ദിവസത്തേക്ക് സ്വയം ക്വാറന്റൈന്‍ സ്വീകരിക്കണം. അബുദാബിയില്‍ ക്വാറന്റൈന്‍ സ്വീകരിച്ചവര്‍ കാലയളവ് അവസാനിപ്പിക്കാന്‍ രണ്ട് കൊവിഡ്-19 പിസിആര്‍ ടെസ്റ്റുകള്‍ നടത്തണം. ഈ പരിശോധനകള്‍ 24 മണിക്കൂര്‍ ഇടവേളയുള്ളതാവണം രണ്ട് ഫലങ്ങളും നെഗറ്റീവ് ആവേണ്ടതാണ്.

കൂടാതെ, യുഎഇയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിനേഷന്‍ എടുക്കാത്തവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ്-19 പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റുകളില്‍ ക്യുആര്‍ കോഡ് ഉണ്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

W3Schools.com

Related Posts

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

Leave a Reply

You cannot copy content of this page