നാളെ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന സിനിമകൾ..

Spread the love

തീയേറ്റർ, ഒടിടി റിലീസുകളുടെ പെരുമഴയാണ് ജൂൺ 17ന്. വാശി, ഹെവൻ, പ്രകാശൻ പറക്കട്ടെ, വിഡ്ഡികളുടെ മാഷ് എന്നീ മലയാളം സിനിമകളുടെ റിലീസിനോടൊപ്പം അന്യഭാഷ ചിത്രങ്ങളായ സുഴൽ, ഒ2, നികമ്മ, വിരാടപർ‍വ്വം, വീട്ട്ലാ വിശേഷം തുടങ്ങിയവയും റിലീസ് ചെയ്യുന്നുണ്ട്.

ടൊവിനോയും കീർത്തി സുരേഷും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് വാശി. വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതൽക്കു തന്നെ വാർത്തകളിലിടം നേടിയിരുന്നു. ചിത്രത്തിൽ അഭിഭാഷകരായാണ് കീർത്തിയും ടൊവിനോയും എത്തുന്നത്. കീർത്തിയുടെ അച്ഛൻ സുരേഷ് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. അച്ഛൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആദ്യമായാണ് കീർത്തി അഭിനയിക്കുന്നത്.

സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന “ഹെവൻ ” ജൂൺ പതിനേഴിന് മൂവീസ് നെസ്റ്റ് പ്രദർശനത്തിനെത്തിക്കുന്നു. ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, അലൻസിയാർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ,വിനയ പ്രസാദ്,
ആശാ അരവിന്ദ്,രശ്മി ബോബൻ,അഭിജ ശിവകല,ശ്രീജ,മീര നായർ,മഞ്ജു പത്രോസ്,ഗംഗാ നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ദിലീഷ് പോത്തൻ, മാത്യു തോമസ് അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ” പ്രകാശൻ പറക്കട്ടെ ” ജൂൺ 17-ന്
ഫന്റാസ്റ്റിക് ഫിലിംസ് റിലീസ് ” “തിയ്യേറ്ററിലെത്തിക്കുന്നു. പുതുമുഖം മാളവിക മനോജാണ് നായിക.

ഫന്റാസ്റ്റിക് ഫിലിംസ്,ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു. മനു മഞ്ജിത്,ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.

W3Schools.com

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page