
തൃശൂർ: ട്രാവലർ തട്ടിയെടുത്തു ഉടമയെ ബന്ദിയാക്കുകയും മർദ്ധിച്ചവശനാക്കി പണം കവർന്ന കേസിൽ അഞ്ചു പേർ പിടിയിൽ.
മണ്ണുത്തി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൂമല സ്വദേശി ഷിനു രാജിനെയാണ് ഇവർ മർദ്ധിച്ചവശനാക്കുകയും ട്രാവലറും പണവും തട്ടിയെടുക്കുകയും ചെയ്തത്.
കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. ട്രാവലർ തട്ടി കൊണ്ട് പോയ ശേഷം ഷിനു രാജിനെ വിളിച്ചു വരുത്തി തല്ലി ചതക്കുകയായിരുന്നുവെന്ന് പറയുന്നു. ഷിനുവിനെ ചിറക്കൽ എത്തിച്ചായിരുന്നു മർദ്ധിച്ചത്. പണം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം.
തുടർന്ന് 50000 രൂപ കൈക്കലാക്കിയ ശേഷമാണ് ഷിനുവിനെ മോചിപ്പിച്ചത്. തൃശൂർ സ്വദേശികളായ ആദർശ്, രാഹുൽ, ബിബിൻരാജ്,ബാബുരാജ്, അമൽ എന്നിവരാണ് അറസ്റ്റിലായത്.
ഇനിയും നാലു പേരെ കൂടി പിടി കൂടാനുണ്ടെന്നും അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.