വെല്ലുവിളികളെ ക്രിയാശേഷിയിലൂടെ നേരിടാൻ തൃശൂർ മാനസികാരോഗ്യകേന്ദ്രം; അന്തേവാസികൾക്കായി തൊഴിൽ പരിശീലനവും ഉല്പന്നങ്ങളുടെ വിപണനവും.

Spread the love

തൃശൂർ: മാനസിക വൈകല്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് പകർന്ന് ജീവിതത്തിന് പുതിയ പ്രതീക്ഷ നൽകി ജില്ലാ മാനസികാരോഗ്യകേന്ദ്രം.

W3Schools.com

താളം തെറ്റിയ മനസുമായി എത്തുന്ന അന്തേവാസികൾക്ക് ഉപജീവനമാർഗം ഒരുക്കി നൽകിയാണ് മാനസികാരോഗ്യകേന്ദ്രം മാതൃകയാകുന്നത്. ഒക്യുപ്പേഷണൽ തെറാപ്പി ആന്റ് റീഹാബിലിറ്റേഷൻ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് അന്തേവാസികൾക്ക് തൊഴിൽ പരിശീലനം നൽകുന്നത്.

പേപ്പർ ബാഗ്, മെഴുകുതിരി ,സോപ്പ്, സോപ്പ് പെട്ടി, സാനിറ്റൈസർ, ഫെനോയിൽ, ചവിട്ടി, ജ്യൂട്ട് ബാഗ്, മെഡിസിൻ ബൂക്ക്, ബ്രഡ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലാണ് പരിശീലനം നൽകുന്നത്. ഉൽപ്പന്നങ്ങളുടെ വിപണനത്തിനുള്ള അവസരവും സൊസൈറ്റി ഒരുക്കുന്നുണ്ട്.


സേവനപാതയിൽ 23 വർഷം പിന്നിടുന്ന സൊസൈറ്റി മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവന്ന് ആത്മ വിശ്വാസമുള്ളവരാക്കി തീർക്കുകയാണ് ലക്ഷ്യം.

രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ അന്തേവാസികൾ ഏർപ്പെടുന്നത്.
സൊസൈറ്റിയുടെ നവീകരിച്ച ലഘുഭക്ഷണ ശാലയുടെയും സ്റ്റേഷനറിയുടെയും ഉദ്ഘാടനം എഡിഎം റെജി പി ജോസഫ് നിർവ്വഹിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടിലാണ് ഭക്ഷണശാലയും സ്റ്റേഷനറിയും ഒരുക്കിയിട്ടുള്ളത്.

സൂപ്രണ്ട് ടി ആർ രേഖ, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് ജോസഫ് സണ്ണി, സൊസൈറ്റി ഫോർ ഒക്യുപ്പേഷണൽ തെറാപ്പി ആന്റ് റീഹാബിലിറ്റേഷൻ പ്രസിഡന്റ് കെ രാധാകൃഷ്ണൻ, അന്തേവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page