
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലം എണ്ണിത്തുടങ്ങി.ആദ്യം എണ്ണുക പോസ്റ്റൽ ബാലറ്റുകളും സർവീസ് ബാലറ്റുകളും. ആകെ 84 അപേക്ഷകളാണ് ഉണ്ടായിരുന്നത്. ഇവയിൽ 50 ലേറെ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ഇനി വരുന്ന പോസ്റ്റൽ ബാലറ്റുകളും സർവീസ് ബാലറ്റുകളും സ്വീകരിക്കില്ല.
8.30ഓടെ ആദ്യ ഫലസൂചന പ്രതീക്ഷിക്കാം. 11 മണിയോടെ അന്തിമഫലം പുറത്തുവന്നേക്കും. രാവിലെ 7.30 ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ എറണാകുളം മഹാരാജാസ് കോളജിലെ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുക്കും. വോട്ടെണ്ണാന്‍ 21 ടേബിളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് അറിയാം. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ്. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും തെളിയും.