
ആലുവ: മക്കളെ ആലുവ പുഴയിലേക്ക് എറിഞ്ഞ് പിതാവ് പാലത്തിൽനിന്ന് ചാടി ജീവനൊടുക്കി. പാലാരിവട്ടം കളവത്ത് റോഡ് തുരാട്ട് പറമ്പ് വീട്ടിൽ ഉല്ലാസ് ഹരിഹരൻ (ബേബി), മക്കളായ കൃഷ്ണപ്രിയ (പ്ലസ് ടു), ഏകനാഥ് (ഏഴാം ക്ലാസ്) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകീട്ട് 4.30 ഓടെയാണ് സംഭവം. സംഭവം കണ്ടവർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 15 മിനിറ്റിനു ശേഷം മക്കളുടെ മൃതദേഹം കണ്ടെത്തി. 6.30 ഓടെയാണ് ഉല്ലാസിന്റെ മൃതദേഹം കണ്ടെടുത്തത്.
കൃഷ്ണപ്രിയ പ്ലസ് ടുവിവും ഏകനാഥ് ഏഴാം ക്ലാസിലും പഠിക്കുകയാണ്.
ഉല്ലാസിന്റെ ഭാര്യ: രാജി (സെസ്).