കുറ്റിപ്പുറം എംഇഎസ് കോളേജിൽ സംഘർഷം ; വിദ്യാർത്ഥിയുടെ എല്ല് പൊട്ടി, മൂന്ന് പേർ പോലീസ് പിടിയിൽ..

Spread the love
റിമാന്റിലായ ധീരജ്‌, അജ്മൽ, ആസ് എന്നിവർ

മലപ്പുറം: കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിംഗ് കോളജിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി.

W3Schools.com

കോളജിലെ സിവിൽ-മെക്കാനിക്കൽ വിഭാഗങ്ങൾ തമ്മിലാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്. മെക്കാനിക്കൽ വിങ്ങിലെ ഒരു വിദ്യാർത്ഥിയുടെ കൈവിരലിന്റെ എല്ല് പൊട്ടുകയും മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

ഇതിനെ തുടർന്നാണ് പൊലീസ് കേസെടുക്കുകയും പ്രതികളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. നടുവട്ടം കൊളത്തോൾ ഒറുവിൽ അജ്മൽ (21), കണ്ണൂർ മൻഹൽ ആസ് (21), മങ്കട വെള്ളില സൗപർണിക വീട്ടിൽ ധീരജ് (21) എന്നിവരെയാണ് പിടികൂടിയത്. ഒളിവിലുള്ള മറ്റ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. 

അറസ്റ്റിലായവർ എല്ലാവരും സിവിൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളാണ്. കോളേജിലെ വിദ്യാത്ഥികൾ തമ്മിലും വിദ്യാർത്ഥികളും നാട്ടുകാരുമായും പല തവണയായി സംഘർഷം ഉണ്ടായിരുന്നു. ഇതേതുടർന്നാണ് പൊലീസ് നടപടികൾ കർശനമാക്കിയത്. കോളജിന്റെ പ്രവർത്തനം പ്രദേശത്തെ ക്രമസമാധാനത്തിന് ഭീഷണിയായാൽ സി ആർ പി സി 143  വകുപ്പ് പ്രകാരം കൊളജിനെതിരെ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

പ്രഥമ ബധിര ടി-20 ലോകകപ്പ് തിരുവനന്തപുരത്ത്

Spread the love

പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 6 ന്; വോട്ടെണ്ണലും അന്ന് തന്നെ

Spread the love

ഉപരാഷ്ട്രപതി തെതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു . ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ . ആവശ്യമെങ്കിൽ വോട്ടെണ്ണലും അന്നുതന്നെ നടത്തിയേക്കും.

Leave a Reply

You cannot copy content of this page