
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടറുടെ വേഷത്തിലെത്തി പരിശോധിച്ചു, പുലർച്ചെ പണവുമായി കടന്നുകളഞ്ഞെന്ന് പരാതി.
പേ വാര്‍ഡിലെ കൂട്ടിരിപ്പുകാരില്‍ നിന്ന് പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി. 3500രൂപ നഷ്ടപ്പെട്ടു.
വെഞ്ഞാറമ്മൂട് സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാര്‍ക്കാണ് പണം നഷ്ടമായത്. ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഗോമതിയും ഭിന്നശേഷിക്കാരിയായ മകള്‍ സുനിതയും അഞ്ചുദിവസം മമുമ്പാണ് മെഡിക്കല്‍ കോളജിലെത്തിയത്. ഇന്നലെ രാത്രി എട്ടേകാലോടെ ഡോക്ടറുടെ വേഷത്തിലെത്തിയ ആള് ഗോമതിയെ പരിശോധിച്ചിരുന്നു. സ്റ്റെതസ്കോപ്പൊക്കെ ഇട്ട് എത്തിയതിനാല്‍ ഡോക്ടറാണെന്ന വിശ്വാസമായിരുന്നു ഇവര്‍ക്ക്. ഇയാള്‍ പുലര്‍ച്ചെ എല്ലാവരും ഉറങ്ങിയ സമയത്തെത്തി പണം അടങ്ങിയ പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് ഇവര്‍ പറയുന്നത്.
44ആം നമ്പർ പേ വാര്‍ഡിലാണ് മോഷണം നടന്നത്. മെഡിക്കല്‍ കോളജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോള്‍ പൊലീസനെ സമീപിക്കെന്നായിരുന്നു മറുപടി.