
കെ.ടി.ജലീലിനെതിരെ മജിസ്ട്രേറ്റിന് മൊഴി നല്‍കിയെന്ന് സ്വപ്ന സുരേഷ്. കെ.ടി.ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങളെ കുറിച്ച് മൊഴി നല്കി. കെ.ടി.ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. അഭിഭാഷകന് കൃഷ്ണരാജുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്വപ്ന.
ഗുഢാലോചന നടത്തിയത് താനല്ല. കെ.ടി.ജലീല്‍ ആണ്. ഒരു ഗൂഢാലോചനയും താന്‍ നടത്തിയിട്ടില്ല. രഹസ്യമൊഴിയില്‍ കെ.ടി.ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ രണ്ട് ദിവസത്തിനകം വെളിപെടുത്തുമെന്നും കെ.ടി.ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും സ്വപ്ന പറഞ്ഞു. ജലീല്‍ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെയെന്നും അവര്‍ വെല്ലുവിളിച്ചു. തന്നെ പൊലീസ് പിന്തുടരേണ്ട കാര്യമില്ലെന്നും അവരെ പിന്‍വലിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. തന്റെ സുരക്ഷ താന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കേരള പൊലീസ് സംരക്ഷണം വേണ്ടെന്നും സ്വപ്ന പ്രതികരിച്ചു.