
കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ ശിവാനി(15)യാണ് മരിച്ചത്. മൊബൈൽ ഫോൺ അമിത ഉപയോഗം വിലക്കിയതിനെ തുടർന്ന് 10ാം ക്ലാസുകാരി ജീവനൊടുക്കുകയായിരുന്നു.
അമ്മ സിന്ധു വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടിനകത്ത് മുറിയിൽ കയറിയ ശേഷം ശിവാനി തൂങ്ങിമരിക്കുകയായിരുന്നു. കൊല്ലം വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ശിവാനിയുടെ അച്ഛൻ രതീഷ് വിദേശത്താണ്. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.