
പ്ലസ്ടു പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് മറ്റൊരു തൃശൂർ സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് പുറമെ മറ്റൊരു വിദ്യാർത്ഥിനി കൂടി ജീവനൊടുക്കി. ആലപ്പുഴ സ്വദേശിനിയായ വിദ്യാർത്ഥിയാണ് ജീവനൊടുക്കിയത്.
ആലപ്പുഴ പുറക്കാട് നാഗപ്പറമ്പ് സ്വദേശി രതീഷിന്റെ മകൾ ആരതിയാണ് തൂങ്ങിമരിച്ചത്. പുറക്കാട് എസ്.എൻ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. രാവിലെ പരീക്ഷാഫലം വന്നപ്പോൾ ആരതി പരാജയപ്പെട്ടിരുന്നു.
നേരത്തെ തൃശൂർ ഇരിങ്ങാലക്കുടയിൽ പരീക്ഷാഫലത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയിരുന്നു. ഇരിങ്ങാലക്കുട പട്ടേപ്പാടം കുന്നുമ്മൽക്കാട് താമസിക്കുന്ന പൊട്ടത്ത് പറമ്പിൽ മുജീബിന്റെ മകൾ ദിലിഷ (17) ആണ് തൂങ്ങിമരിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്ലസ് ടു റിസൾട്ട് പരിശോധിച്ച് വീട്ടിലെത്തിയ ദിലിഷ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ദിലിഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.