
ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. മൂന്ന് മണിയോടെ പിആർഡി ചേംബറിൽ വെച്ചാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.
426469 പരീക്ഷ എഴുതിയതിൽ 423303ബ്കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.26% ആണ് വിജയശതമാനം. കഴിഞ്ഞ തവണ ഇത് 99.47% മായിരുന്നു വിജയശതമാനം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം 44363 ആണ്. കഴിഞ്ഞ വർഷത്തിൽ 125509 കുട്ടികളുമാണ്.
ഏറ്റവും കൂടുതൽ വിജയം നേടിയ റിവന്യൂ ജില്ല കണ്ണൂരും (99.94%) കുറവ് വയനാടുമാണ് (98.07) . ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാഭ്യാസ ജില്ല പാലയും കുറവ് ആറ്റിങ്ങലുമാണ്. ചരിത്രം ആവർത്തിച്ച് കൂടുതൽ എ പ്ലസുകൾ നേടിയത് മലപ്പുറം തന്നെയാണ് (3024).
ഇപ്പോൾ വിദ്യാർത്ഥികളുടെ വ്യക്തിഗത ഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എന്നാൽ, പലപ്പോഴും കൂടുതൽ പേർ ഒരേ സമയം ഒന്നിച്ച് ഈ സൈറ്റുകളിൽ കയറുന്നത് മൂലം പരീക്ഷാഫലം വൈകുന്നത് സ്ഥിരം സംഭവമാണ്. ഇത് മറികടക്കാൻ സർക്കാർ നിരവധി മാർഗങ്ങൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നും വിജയം കണ്ടിട്ടില്ല എന്നതാണ് സത്യം.
നിലവിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം അറിയാൻ ആശ്രയിക്കാവുന്ന വെബ്സൈറ്റുകൾ ഇവയെല്ലാമാണ്.
1. http://www.prd.kerala.gov.in
2. http://examresults.kerala.gov.in
3. http://sslcexam.kerala.gov.in
4. http://result.kerala.gov.in
5. http://pareekshabhavan.kerala.gov.in
6. http://results.kite.kerala.gov.in
എസ് എസ് എൽ സി (എച്ച് ഐ) www.sslchiexam.kerala.gov.in, ടി എച്ച് എസ് എൽ സി (എച്ച് ഐ) http://www.thslchiexam.kerala.gov.in, ടി എച്ച് എസ് എൽ സി www.thslcexam.kerala.gov.in, എ എച്ച് എസ് എൽ സി http://www.ahslcexam.kerala.gov.in. Zഎന്നീ സൈറ്റുകളിൽ നിന്നും ഫലം അറിയാം.
ഈ വെബ്സൈറ്റുകൾക്ക് പുറമെ പി.ആർ.ഡി ലൈവ് (PRD LIVE), സഫലം 2022 (Saphalam 2022) എന്നീ അപ്പ്ളിക്കേഷനുകളിലും പരീക്ഷാഫലം അറിയാൻ സാധിക്കും.
ഈ വെബ്സൈറ്റുകളിൽ നിന്നും ഫലം വേഗത്തിലറിയുന്നതിന് സഹായിച്ചേക്കാവുന്ന ചില മാർഗങ്ങൾ നോക്കാം.
1. നിരവധി തവണ റീലോഡ് ചെയ്ത് നോക്കാം
വെബ്സൈറ്റിൽ ഹൈ ട്രാഫിക്ക് ഉണ്ടെങ്കിൽ കൂടുതൽ തവണ റീലോഡ് ചെയ്യുക എന്നത് തന്നെയാണ് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കാറുള്ള വഴി. ഇത്തരത്തിൽ ചെയ്യുന്നത് മൂലം. വെബ്സൈറ്റ് ട്രാഫിക്ക് കുറവ് വരുന്ന മുറയ്ക്ക് സൈറ്റിൽ കയറാനും പരീക്ഷാഫലം പരിശോധിക്കാനും സാധിക്കും.
2. കമ്പ്യൂട്ടർ ഉപയോഗിക്കാം :
മൊബൈൽ ഫോൺ ഉപയോഗിച്ച് ഫലം പരിശോധിക്കുന്നതിലും നല്ലത് കമ്പ്യൂട്ടർ (പിസി/ലാപ്ടോപ്) ഉപയോഗിക്കുന്നതാണ്.
3. കൂടുതൽ ടാബുകൾ ഉപയോഗിക്കാം..
ഫോണിൽ ആണെങ്കിലും കമ്പ്യൂട്ടറിൽ ആണെങ്കിലും ഉപയോഗിക്കുന്ന ബ്രൗസറിൽ കൂടുതൽ ടാബുകൾ തുറന്ന് ഒരേ സമയം വ്യത്യസ്ത വെബ്സൈറ്റുകൾ പരിശോധിക്കാവുന്നതാണ്.
4. വിപിഎൻ ഉപയോഗിക്കാം :
വിപിഎൻ അഥവാ വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് ഉപയോഗിച്ച് വ്യത്യസ്ത സ്ഥലം തിരഞ്ഞെടുക്കുന്നതിലൂടെ ഗേറ്റ് വേ കൂടുതൽ ഓപ്പൺ ആകാനും, പെട്ടെന്ന് സൈറ്റ് തുറന്ന് വരാനും സഹായിക്കും ( എന്നാൽ ചില സൈറ്റുകൽളിലേക്ക് ഇന്ത്യയിൽ നിന്ന് മാത്രമേ പ്രവേശനം ഉണ്ടാകൂ)
5. വിദേശത്ത് ഉള്ളവരോട് പറയാം.
വിപിഎൻ ഉപയോഗിക്കുന്നതിന് പകരം വിദേശത്ത് ഉള്ള സുഹൃത്തുക്കളോടൊ ബന്ധുക്കളോടോ നമ്മുടെ പരീക്ഷാഫലം പരിശോധിച്ച് തരാൻ പറയാവുന്നതാണ്. ഇതും ഒരു പക്ഷെ സൈറ്റിൽ നിന്നും കൂടുതൽ വേഗത്തിൽ ഫലം ലഭ്യമാകുന്നതിന് കാരണമാകും.
ഇത്രയും വഴികൾ നമുക്ക് പരീക്ഷിച്ച് നോക്കാമെങ്കിലും ഏറ്റവും നല്ലത് കാത്തിരിക്കുക എന്നത് തന്നെയാണ്. കാരണം, പരീക്ഷാഫലം ഒരിക്കലും തന്നെ മാറുകയില്ല. 4 മണിയോടെ ഓപ്പൺ ആയ സൈറ്റ് വൈകീട്ട് 5, 5.30ഓടെ ട്രാഫിക്ക് കുറഞ്ഞ് എളുപ്പത്തിൽ ലഭ്യമാകും. തന്റെ പരീക്ഷാഫലം എങ്ങനെയാകുമെന്ന് ഭയമില്ലാത്തവർക്ക് പതുക്കെ നോക്കിയാൽ മതിയാകും.